അമ്പാട്ടി റായിഡു വിരമിച്ചു

അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച താരം ഐ.പി.എല്‍ മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കും. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി റായിഡു ബിസിസിഐക്ക് കത്തയച്ചു. ലോകകപ്പ് ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ താരം പുറത്താകുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള നിരാശയാണ് 33കാരനായ റായിഡുവിന്റെ വിരമിക്കലിന്റെ പിന്നിലെന്ന് കരുതുന്നു.

ഇന്ത്യക്ക് വേണ്ടി 55 ഏകദിനങ്ങള്‍ റായിഡു കളിച്ചിട്ടുണ്ട്. 3 സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും സഹിതം 1694 റണ്‍സെടുത്തു. ആറ് ടി20കളിലും റായിഡു ഇന്ത്യന്‍ കുപ്പായം അണിഞ്ഞു. 42 റണ്‍സാണ് എടുത്തിട്ടുള്ളത്. അതേസമയം ഇതുവരെ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാന്‍ റായിഡുവിന് അവസരം ലഭിച്ചിട്ടില്ല.

2013ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഹൈദരാബാദ് താരത്തിന് താരത്തിന് സ്ഥിരമായി ടീമില്‍ ഇടംലഭിച്ചിരുന്നില്ല. പിന്നീട് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തോടെ താരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply