ശാരീരിക വിഷമതകളുണ്ട്; സീരിയലില്‍ നിന്ന് താത്ക്കാലികമായി വിട്ട് നില്‍ക്കുന്നു; താരം പറയുന്നു
അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കുകയാണെന്ന് നടി അമ്പിളിദേവി. ഗര്‍ഭിണിയായത് മൂലമുളള ശാരീരിക വിഷമതകള്‍ കാരണമാണ് സീരിയലില്‍ നിന്ന് വിട്ടു നില്‍ക്കാമെന്ന തീരുമാനത്തില്‍ എത്തിയതെന്ന് താരം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നുവെന്നും ഇപ്പോഴും ആഴ്ചതോറും ഇഞ്ചക്ഷന്‍ തുടരുകയാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ അമ്പിളി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സീരിയലില്‍ നിന്നും മാറിനില്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും മാറിനില്‍ക്കേണ്ട അവസ്ഥ വന്നെന്ന് അമ്പിളി വിഡിയോയില്‍ പറയുന്നു.
സ്റ്റെപ്പ് കയറാനും യാത്ര ചെയ്യാനും ഒക്കെ പ്രയാസമാണെന്ന് താരം പറഞ്ഞു. വിവാഹശേഷവും തുടര്‍ന്നുപോന്ന പിന്തുണയ്ക്ക് സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍മാതാവിനും പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അമ്പിളിയുടെ വിഡിയോ അവസാനിപ്പിക്കുന്നത്. ഈ വര്‍ഷം ഇനുവരി 25നായിരുന്നു അമ്പിളിദേവിയുടെയും നടന്‍ ആദിത്യന്‍ ജയന്റെയും വിവാഹം. അമ്പിളിയുടെ രണ്ടാം വിവാഹമാണ്.
Leave a Reply
You must be logged in to post a comment.