എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവല്‍ സ്വന്തം മകന്റെ പിറന്നാള്‍ മറന്നോ..? മകന്റെ ആറാം പിറന്നാള്‍ ആഘോഷമാക്കി അമ്പിളിദേവി
എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവല്‍ സ്വന്തം മകന്റെ പിറന്നാള്‍ മറന്നോ..? മകന്റെ ആറാം പിറന്നാള്‍ ആഘോഷമാക്കി അമ്പിളിദേവി
ആദിത്യനുമായുള്ള തന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച മുന്‍ ഭര്‍ത്താവിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നടി അമ്പിളി ദേവി.
കഴിഞ്ഞ ദിവസം സീരിയല്‍ താരം ആദിത്യനും അമ്പിളീ ദേവിയും വിവാഹിതരായതിന് പിന്നാലെ അമ്പിളിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ചാഘോഷിച്ചത് സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
ആദിത്യനുമായുള്ള എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവല്‍ മകന്റെ പിറന്നാള്‍ മറന്നോ എന്ന് അമ്പിളി ദേവി ചോദിക്കുന്നു. ലോവലിന്റെയും അമ്പിളിദേവിയുടെയും മകന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ.
മകന്റെ ആറാം പിറന്നാള്‍ ആദിത്യനൊപ്പം കേക്കു മുറിച്ച് ആഘോഷമാക്കിയാണ് അമ്പിളിദേവി മുന്‍ ഭര്‍ത്താവിന് തിരിച്ചടി നല്‍കിയത്.
മകന്റെ പിറന്നാള്‍ പോലും ഓര്‍മ്മയില്ലാത്ത ലോവലിന് എന്റെ വിവാഹം കേക്ക് മുറിച്ച് ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. മകന്റെ വയസ് പോലും ലോവലിന് അറിയില്ലെന്ന് അമ്പിളി ദേവി പറയുന്നു. അവന് ഏഴ് വയസ്സായെന്നാണ് ലോവല്‍ എല്ലാവരോടും പറയുന്നത്. അവന് ആറ് വയസ്സായിട്ടേയുള്ളൂ.
ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞശേഷം അവനെ വിളിക്കാനോ ആശംസ അറിയിക്കാനോ ലോവല്‍ മെനക്കെട്ടില്ലെന്നും അമ്പിളി ദേവി പറയുന്നു. ഒന്നിച്ച് പോകാന്‍ യാതൊരു നിവൃത്തിയും ഇല്ലാത്ത സമയത്താണ് പിരിഞ്ഞത്.
പലരും ആദിത്യനുമായുള്ള എന്റെ വിവാഹ ശേഷമാണ് ഞാന്‍ വിവാഹ മോചിതയാണെന്ന് തന്നെ അറിഞ്ഞത്. ആദിത്യനുമായുള്ള എന്റെ വിവാഹം കേവലം മൂന്ന് ആഴ്ച കൊണ്ട് നടന്നതാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആദിത്യന്റെ വീട്ടുകാരുമായി എന്റെ കുടുംബത്തിന് അടുപ്പമുണ്ട്. പൂര്‍ണ്ണമായും മനസിലാക്കിയത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതെന്നും അമ്പിളി ദേവി വ്യക്തമാക്കി.
Leave a Reply