കല്ലെറിയുന്നവര്‍ കാണാതെ പോകരുത് ഈ നന്മയെ?- കുറിപ്പ് വൈറലാകുന്നു

കല്ലെറിയുന്നവര്‍ കാണാതെ പോകരുത് ഈ നന്മയെ?- കുറിപ്പ് വൈറലാകുന്നു



നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിയ്ക്ക് തുണയായി കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍. വീഡിയോ സഹിതം സംഭവം പോസ്റ്റ് ചെയ്തത് കേരള പൊലീസായിരുന്നു.

ശാരീരികാസ്വാസ്ഥ്യം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ബസിന്റെ ഡ്രൈവറേയും കണ്ടക്ടറെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ ആര്‍ രാജേഷും കണ്ടക്ടര്‍ വി ശ്രീകാന്തും ചേര്‍ന്ന് ഇവരെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കല്ലെറിയുന്നവർ കാണാതെ പോകരുത് ഈ നന്മയെ🙏

നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ സഹയാത്രക്കാർ അവരെ വേഗം ആശുപത്രിയിലെത്തിക്കുന്നതിനായി ഡ്രൈവർ ആർ. രാജേഷിനോടും കണ്ടക്ടർ വി. ശ്രീകാന്തിനോടും സഹായം ആവശ്യപ്പെട്ടു.

അത്യധികം ഗതാഗതക്കുരുക്കേറിയ പ്രാവച്ചമ്പലം കരമന റോഡിൽ ബസ് ആംബുലൻസിൻ്റെ റോൾ ഏറ്റെടുത്തു. രോഗിയുടെ അവസ്ഥ ബോധ്യം വന്നതിനാൽ വഴിയിലിറങ്ങേണ്ട യാത്രക്കാർ പോലും ഈ ഉദ്യമത്തിൽ ജീവനക്കാരുടെ കൂടെ നിന്നു.

ബസിൻ്റെ ലൈറ്റിട്ടു കൊണ്ടുള്ള വരവും വേഗതയും ശ്രദ്ധിച്ച ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കൺട്രോൾ റൂം വാഹനം വിഷയത്തിൻ്റെ അടിയന്തിര പ്രാധാന്യം മനസിലാക്കി ബസിനെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിൽ മുന്നോട്ടു പോകാൻ വഴികാട്ടിയായി.

അവിടെ നിന്നും നാലുകിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ പെട്ടെന്ന് തന്നെ രോഗിയെ എത്തിക്കാനായെങ്കിലും കൃത്യസമയത്തു സ്ട്രക്ച്ചർ ലഭിക്കാത്തതിനാൽ രോഗിയെ ബസിൽ നിന്നും കൈകളിൽ താങ്ങിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ അത്യാഹിതവിഭാഗത്തിലേക്കു എത്തിക്കുകയായിരുന്നു.

കെ എസ് ആർ ടി സി ഉദ്യോഗസ്ഥരുടെയും, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനു, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് , ബിജു ഫ്രാൻസി എന്നിവരുടെയും അവസരോചിതമായ ഇടപെടലിലൂടെ കൃത്യസമയത്തു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതു കൊണ്ട് അവരുടെ ജീവൻ രക്ഷിക്കാനായി. ബസിൽ യാത്ര ചെയ്തിരുന്ന അജ്ഞാത സുഹൃത്തിനു വീഡിയോ പകർത്തിയതിനുള്ള നന്ദി.

https://www.facebook.com/keralapolice/videos/708096382978360/?__xts__%5B0%5D=68.ARCbbdMCxU_ez3z-UCAC3ZzK-yJ0YB1aAEVuyLOAM2CDopnWH4xjPIUxUcPmNgMGNF12l3HqKSZeY2WmM6kZci_ovc5GymPNm27yOPq1R7wCA3Tw7InELwSQArB3rVSLh9zfi2UrnOwI76pLthOu7SKlGOZBep8gtERi2vsuOn7pgHCjUMBE4hXLQX1mcZfyR3uATPgaj_qfdtOdv0t46Sb1m-SOHZb8aI_IenPc2phoiCFT2ImzDzi6SLAMeo6AeGuacpOWANVdeeESDoUHLrD2vrah9qk08CI6sZ_CN90fODuzEm-askQtRqyxN2pPm8r-QtIIi1FqmdkLY76eXlfkS2wQID5jKnoRhA&__tn__=-R

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply