വാഹനം കയറി ചെല്ലാന്‍ സാധിച്ചില്ല:യുവതിയുടെ പ്രസവം വീട്ടില്‍വെച്ചെടുത്ത് ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ്

വാഹനം കയറി ചെല്ലാന്‍ സാധിച്ചില്ല:യുവതിയുടെ പ്രസവം വീട്ടില്‍വെച്ചെടുത്ത് ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ്

കായംകുളത്ത് വാഹനം കയറി ചെല്ലാന്‍ സാധിക്കാത്ത സ്ഥലത്തെത്തി ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് വീട്ടില്‍വെച്ച് പ്രസവം എടുത്തു. കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതക്കാണ് പ്രസവ വേദനയെ തുടര്‍ന്നു അടിയന്തിര വൈദ്യ സഹായം ആവശ്യമായി വന്നത്.

15 മിനിറ്റ് സമയം കൊണ്ട് 20 km ദൂരം അതിവേഗം ഓടിയെത്തിയെങ്കിലും ആംബുലന്‍സ് വീടിനടുത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആംബുലന്‍സ് നേഴ്‌സിംഗ് സ്റ്റാഫ് ഇഎംടി സോനാ രാജനും പൈലറ്റ് മനു വര്‍ഗീസും ഡെലിവറി കിറ്റുമായ് ദ്രുതഗതിയില്‍ അവിടെയെത്തുകയായിരുന്നു.

അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം മനസ്സിലാക്കി വീട്ടില്‍ വെച്ച് തന്നെ ഇ എം ടി സ്റ്റാഫ് നേഴ്‌സ് സോനാരാജന്‍ പ്രസവം എടുക്കുകുകയും പൊക്കിള്‍ കോടി കട്ട് ചെയ്യുകയും ചെയ്തു.

പിന്നീട് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നല്‍കിയ ശേഷം കായംകുളം താലൂക്ക് ഹോസ്പിറ്റലില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.

പിന്നീട് അമ്മക്കും കുഞ്ഞിനും വേണ്ട അടിയന്തിര വൈദ്യ സഹായം നല്‍കിയ ശേഷം കായംകുളം താലൂക്ക് ഹോസ്പിറ്റലില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply