വടക്കാഞ്ചേരി നഗരസഭയിൽ ഇനി ആംബുലൻസ് സർവീസും

വടക്കാഞ്ചേരി നഗരസഭയിൽ ഇനി ആംബുലൻസ് സർവീസും
വടക്കാഞ്ചേരി നഗരസഭയുടെ ആംബുലൻസ് സർവീസിന് തുടക്ക മായി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും സുരക്ഷിത യാത്രയൊരുക്കാനും അത്യാഹിത സന്ദർഭങ്ങളിൽ സഹായമാകാനുമായി നഗരസഭയുടെ ആംബുലൻസ് സർവീസ് ഉണ്ടാകും.

പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ രീതിയിൽ ആതുരസേവന രംഗത്ത് നഗരസഭയുടെ പുതിയ ഉദ്യമമാണിത്. മുനിസിപ്പാലിറ്റി പ്ലാൻ ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങി യത്.
പൊതുജനങ്ങൾക്ക് എപ്പോൾ വിളിച്ചാലും സഹായം എത്തുന്ന രീതിയിലാണ് ആംബുലൻസ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
ബന്ധപ്പെടേണ്ട നമ്പറുകൾ : 7593820688, 75 93 82 06 89

എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ആംബുലൻസ് സർവ്വീസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. നഗരസഭ സ്വന്തമായി വാങ്ങിയ ആംബുലൻസാണ് നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാടിന് സമർപ്പിച്ചത്.

വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൻ ഷീല മോഹനൻ, അരവിന്ദാക്ഷൻ പി. ആർ, സി വി മുഹമ്മദ്‌ ബഷീർ, സ്വപ്ന ശശി,
ജമീല ടീച്ചർ, സെക്രട്ടറി മനോജ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*