ആംബുലന്‍സ് മോഷ്ട്ടിച്ച് കടന്ന കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി
ആംബുലന്‍സ് മോഷ്ട്ടിച്ച് കടന്ന കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി
തൃശൂര്‍: ചാലക്കുടി ദേശീയപാതക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സ് മോഷ്ട്ടിച്ച് കടന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. തമിഴ്നാട് വിഴുപ്പുറം സ്വദേശി സെന്തിലിനെയാണ് ചാലക്കുടി എസ് ഐ വല്‍സകുമാറും സംഘവും പിടികൂടിയത്.
വരാപ്പുഴയില്‍ നിന്നാണ് പോലീസ് ആംബുലന്‍സ് കണ്ടെടുത്തത്. തിങ്കളാഴ്ച രാത്രി മണിയോടെയാണ് ഇയാള്‍ ആംബുലന്‍സ് മോഷ്ട്ടിച്ച് കടന്നത്.
Also Read >> അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി നിഖിത അന്തരിച്ചു
ഓട്ടം കഴിഞ്ഞ് ആംബുലന്‍സ് പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ പോയ തക്കം നോക്കിയാണ് വാഹനം മോഷ്ട്ടിച്ചത്. ഇവിടെയാണ് ആംബുലന്‍സ് സ്ഥിരമായി പാര്‍ക്ക് ചെയ്യാറുള്ളത്. ചാലക്കുടി സ്വദേശി ജോയിയുടെതാണ് ലൈഫ് ഫോഴ്സ് എന്ന ആംബുലന്‍സ്.
Also Read >> എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവ് മരിച്ചനിലയില്‍
ബംഗളൂരു: എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ജെഡിഎസ് എംഎൽഎയുടെ സഹോദരന്‍ ബസവരാജുവിന്റെ 18കാരിയായ മകള്‍ രണ്ടുമാസം മുമ്പാണ് മനു എന്ന യുവാവുമായി ഒളിച്ചോടിയത്.
രക്തത്തിൽ കുളിച്ചനിലയിൽ മനുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബസവരാജുവിൽ നിന്നും മകൻ കിരണിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഫേസ്ബുക്കിൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്യുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് ബസവരാജുവിന്റെ മകളുമായി മനു ഒളിച്ചോടിയത്. ഇതിനു പിന്നാലെ മകളെ തട്ടിക്കൊണ്ടുപ്പോയെന്ന് കാണിച്ച് ബസവരാജും പരാതി നല്‍കിയിരുന്നു. അതേസമയം തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും പല്ലവി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
Leave a Reply
You must be logged in to post a comment.