അതിക്രമം വയോജനങ്ങളോടു വേണ്ട; നിയമം പരിഷ്കരിക്കുന്നു
ന്യൂഡല്‍ഹി: വയോജന സംരക്ഷണ-പരിപാലന നിയമ ഭേദഗതി ബില്‍ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. മാതാപിതാക്കളെയും വയോധികരേയും മക്കളും ബന്ധുക്കളും സംരക്ഷിക്കാതിരിക്കുകയോ വാക്കാലോ ശാരീരികമായോ ഉപദ്രവിച്ചാലോ ആറു മാസം തടവോ, 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടു ശിക്ഷയും ഒരുമിച്ചോ ഉറപ്പുവരുത്തുന്നതാണ് ഭേദഗതി ബില്‍. മുതിര്‍ന്നവര്‍ക്ക് ഉയര്‍ന്ന ജീവനാംശം ഉറപ്പുവരുത്തുന്നതിനും വൃദ്ധസദനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
രക്ഷിതാക്കളെയും വയോധികരെയും സാമ്ബത്തികമായും മാനസികമായും ശാരീരികവും വാക്കാലുമുള്ള ഉപദ്രവത്തില്‍ നിന്നും അവഗണനയില്‍നിന്നും സുരക്ഷ ഉറപ്പുവരുത്തുന്നതും സംരക്ഷിക്കുന്നതുമാണ് ബില്ലെന്ന് ലോക്സഭയില്‍ സാമൂഹികനീതി ഉന്നമന മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു. ബില്ലിലെ പുതിയ വ്യവസ്ഥ അനുസരിച്ച് രക്ഷിതാക്കള്‍ക്ക് അവകാശപ്പെടാവുന്ന ജീവനാംശം 10,000 രൂപ എന്ന പരിധി നീക്കി. ജീവനാംശം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ഒരു മാസം തടവോ അല്ലെങ്കില്‍ ജീവനാംശം നല്കുന്നതു വരെ തടവ് ശിക്ഷയോ ലഭിക്കും.
ജീവനാംശം എന്നത് മാതാപിതാക്കളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, സുരക്ഷ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ്. മാതാപിതാക്കളെയും മുതിര്‍ന്ന പൗരന്മാരെയും മര്‍ദിക്കുന്നതും മാനസിക വ്യഥയിലാക്കുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ ശിക്ഷാര്ഹരാകുന്നവരില് മക്കള്‍ക്ക് പുറമേ ദത്തെടുത്ത മകളുടെ ഭര്‍ത്താവ്, മകെന്റ ഭാര്യ, പേരക്കുട്ടികള്‍ എന്നിവരും ഉള്‍പ്പെടും. 80 വയസ്സിനു മുകളിലുള്ളവര്‍ പരാതി നല്കിയാല് 60 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം.
വയോജനങ്ങളുടെ ക്ഷേമത്തിന് പൊലീസ് സ്റ്റേഷനുകളില്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത നോഡല്‍ ഓഫിസറും ജില്ലകളില്‍ പ്രത്യേക പൊലീസ് യൂനിറ്റും ഉണ്ടായിരിക്കണം. പരാതികളില്‍ തീര്പ്പുകളുണ്ടാകുന്നു എന്നുറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഓഫിസറെ ചുമതലപ്പെടുത്തണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേകം കിടക്കകള്‍ വേണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.