“അമേരിക്ക വിത്ത് കേരള” ബന്ധം ഊട്ടിയുറപ്പിച്ച് ചെന്നൈയിലെ യു.എസ്. കോൺസൽ ജനറലിന്‍റെ വെർച്വൽ സന്ദർശനം




“അമേരിക്ക വിത്ത് കേരള” ബന്ധം ഊട്ടിയുറപ്പിച്ച് ചെന്നൈയിലെ യു.എസ്. കോൺസൽ ജനറലിന്‍റെ വെർച്വൽ സന്ദർശനം

കേരള സംസ്ഥാനവുമായി അമേരിക്കക്കുള്ള ശക്തമായ ബന്ധം ഊട്ടി യുറപ്പിച്ചുകൊണ്ട് ചെന്നൈയിലെ യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ കേരള തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ജൂലൈ 13 ചൊവ്വാഴ്ച വെർച്വൽ സന്ദർശനം നടത്തി.

ഒരു ദിവസം നീണ്ടുനിന്ന വെർച്വൽ സന്ദർശനത്തിൽ തലസ്ഥാനത്തെ പ്രമുഖ വ്യക്തികളുമായും പ്രാദേശിക സംഘടനകളുമായും ചർച്ച നടത്തിയ അവർ കാലാവസ്ഥാ വ്യതിയാന ലഘൂകരണം മുതൽ കോവിഡ് മഹാമാരിയെ ചെറുക്കുന്നതുവരെയുള്ള വിഷയങ്ങളിൽ അമേരിക്കയും കേരളവും തമ്മിലുള്ള സഹകരണ സാധ്യതകൾ ആരാഞ്ഞു.

പൗരപ്രമുഖരുമായി കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ കേരളത്തിൻറെ വളർച്ചയിലും വികസ നത്തിലും സ്ത്രീകളും യുവാക്കളും നൽകിയ സംഭാവനകൾ ചർച്ചാ വിഷയമായി.

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ കാനഡ, മെക്സിക്കോ, കെനിയ എന്നിവിടങ്ങളിലേക്ക് ഈ വർഷം സംഘടിപ്പിച്ച സമാന യാത്രകളെ മാതൃകയാക്കിയാണ് ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം തിരുവനന്തപുരത്തേക്ക് ഈ വെർച്വൽ സന്ദർശനം ഒരുക്കിയത്.

“കോവിഡ്-19 യാത്രകൾക്ക് വെല്ലുവിളികൾ ഉയർത്തുമ്പോഴും കേരള ത്തിലെ ഞങ്ങളുടെ സുഹൃത്തുക്കളുമായും പങ്കാളികളുമായും ഇട പഴകേണ്ടത് അവശ്യമാണ്.

തിരുവനന്തപുരത്തേക്കുള്ള എൻറെ വെർച്വൽ സന്ദർശനം ഈ സുപ്രധാന സംസ്ഥാനവുമായുള്ള അമേരിക്കയുടെ ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും ഇരുകൂട്ടർക്കും പൊതുതാൽപ്പര്യമുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ഒരുക്കുകയും ചെയ്‌തു.

ഒരു ദിവസം നീണ്ടുനിന്ന വെർച്വൽ സന്ദർശനം കേരളത്തിൻറെ സാംസ്‌കാരിക പൈതൃകം, സാമൂഹിക-സാമ്പത്തിക വികസനം, ബഹുസ്വര ചിന്താഗതി, സഹിഷ്‌ണുതയുടെയും സഹനത്തിൻറെയും ശക്തമായ പാരമ്പര്യം എന്നിവയെക്കുറിച്ച് എനിക്ക് ഒട്ടേറെ അറിവുകൾ പകർന്നു നൽകി.

കേരളത്തിലേയും അമേരിക്കയിലേയും ജനങ്ങൾ തമ്മിലും സ്ഥാപന ങ്ങൾ തമ്മിലുമുള്ള ബന്ധങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് കൂടുതൽ ആശയങ്ങളാൽ സമ്പന്നയാണ് ഞാനിപ്പോൾ,” കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ പറഞ്ഞു.

നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ സി.വി. രവീന്ദ്രൻ കോൺസുൽ ജനറൽ റേവിനെ തിരുവനന്തപുരത്തേക്ക് സ്വാഗതം ചെയ്‌തുകൊണ്ട്‌ വെർച്വൽ സന്ദർശനത്തിന് തുടക്കം കുറിച്ചു.

തുടർന്ന് മുതിർന്ന ഒരു സാമ്പത്തികവിദഗ്ദ്ധനും പേരെടുത്ത ഒരു മുൻ സാങ്കേതികവിദഗ്ദ്ധ ഭരണാധികാരിയും കേരള മാതൃകാ വികസന ത്തെക്കുറിച്ചും വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബഹി രാകാശ സാങ്കേതികവിദ്യ, തീരദേശമേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനം, സേവന മേഖലകൾ, കണ്ടുപിടിത്തങ്ങൾ എന്നിങ്ങനെ പരമ്പരാഗതവും നവീനവുമായ മേഖലകളിലുള്ള കേരളത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും കോൺസുൽ ജനറലിന്‌ വിശദീകരിച്ചു.

അതിന് ശേഷം കേരള ഐടി പാർക്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീ സർ ജോൺ എം. തോമസ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫർമേ ഷൻ ടെക്‌നോളജി പാർക്കായ, കേരള സർക്കാരിൻറെ കീഴിലുള്ള, തിരുവനന്തപുരം ടെക്‌നോപാർക്കിൻറെ പ്രവർത്തനങ്ങൾ വെർച്വൽ പര്യടനത്തിലൂടെ കോൺസുൽ ജനറലിന് വിശദീകരിച്ചു.

കേരളത്തിലെ നിലവിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് അറി യുന്നതിന് കോൺസുൽ ജനറൽ റേവിൻ ഏഴ് പ്രമുഖ യു.എസ്., ഇന്ത്യൻ ഐടി കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

തുടർന്ന് തിരുവനന്തപുരത്തെ വിമെൻസ് മുസ്ലിം അസോസിയേഷൻ, ലൊയോള കോളേജ് സൊസൈറ്റി എന്നിവരുമായി സഹകരിച്ച് ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം നടത്തിയ ഇംഗ്ലീഷ് ആക്‌സസ് മൈക്രോ സ്‌കോളർഷിപ്പ് പ്രോഗ്രാമിലെ (ആക്‌സസ്) പൂർവ്വ വിദ്യാർത്ഥികളെയും പരിശീലകരെയും കോൺ സുൽ ജനറൽ വെർച്വലായി സന്ദർശിച്ചു.

13 മുതൽ 20 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യത്തിൻറെ അടിസ്ഥാന പാഠങ്ങൾ നൽകുന്ന പ്രോഗ്രാമാണ് ആക്‌സസ്. ആക്‌സസ് പരിശീലകനും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് നടത്തുന്ന ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ (ഐ.വി.എൽ.പി) പങ്കെടുത്തിട്ടുമുള്ള കേരള സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ.സി.എ. ലാൽ ചർച്ച നിയന്ത്രിച്ചു.

ഗവേഷണ, വിനോദ, സംരംഭകത്വ, എൻ.ജി.ഒ മേഖലകളിൽ പ്രവർത്തി ക്കുന്ന പ്രമുഖ വനിതാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, കേരളത്തിലെ സ്‌ത്രീപക്ഷ മുന്നേറ്റ ങ്ങളുടെ വളർച്ച, സ്‌ത്രീ ശാക്തീകരണം, ലിംഗസമത്വം, തുല്യത എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തിനുള്ള സർക്കാർ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് കോൺസുൽ ജനറൽ റേവിൻ ചർച്ച നടത്തി.

ഗവൺമെൻറ് ആർട്സ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ഗോപകുമാരൻ നായർ തിരുവനന്തപുരത്തിൻറെ ചരിത്രപരമായ പ്രധാന അടയാളങ്ങൾ, അവയും നഗര പൈതൃകവുമായുള്ള ബന്ധം, ആധുനിക തിരുവനന്തപുരത്തിൻറെയും കേരളത്തിൻറെയും സവിശേഷതകൾ എന്നിവ വിശദമായി കോൺസുൽ ജനറലിൻറെ മുന്നിൽ അവതരിപ്പിച്ചു.

കേരളത്തിൻറെ ശ്രേഷ്‌ഠ കലാരൂപങ്ങൾ അണിനിരന്ന സാംസ്‌കാരിക സന്ധ്യയോടെയാണ് കോൺസുൽ ജനറലിൻറെ തിരുവനന്തപുരത്തേ ക്കുള്ള വെർച്വൽ സന്ദർശനം സമാപിച്ചത്.

ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച് നാടക കലാ വിദ്യാ ലയം മാർഗി സെൻറർ ഫോർ കഥകളി ആൻഡ് കൂടിയാട്ടം, ദാസ്യം ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ അവതരിപ്പിച്ച കൂടിയാട്ടവും കഥകളിയും മോഹിനിയാട്ടവും കോൺസുൽ ജനറൽ റേവിൻറെ “അമേരിക്ക വിത്ത് കേരള” യാത്രക്ക് പരിസമാപ്‌തി കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*