അമിത് ഷാ മന്ത്രിസഭയിലേക്ക്

നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മന്ത്രിസഭയിലേക്ക്. ആദ്യം സംഘടനാതലത്തില്‍ പാര്‍ട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു സൂചനയെങ്കിലും അദ്ദേഹം ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന.

മന്ത്രിസഭയിലെ പ്രതിരോധമോ, ധനവകുപ്പോ അമിത് ഷാ കൈകാര്യം ചെയ്യുമെന്നാണ് സൂചന. എല്ലാ അഭ്യൂഹങ്ങളെയും ഇല്ലാതാക്കി നാടകീയമായി അമിത് ഷാ മന്ത്രിസഭയിലെത്തുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.

അതേസമയം രണ്ടാം നരേന്ദ്രമോദി മന്ത്രി സഭയില്‍ അംഗമായ അമിത് ഷായ്ക്ക് ആശംസകള്‍ എന്ന ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിത്തു വഖാനിയുടെ ട്വീറ്റും അമിത് ഷാ മന്ത്രിയാകും എന്ന് തന്നെ ഉറപ്പിക്കുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മന്ത്രിസഭയിലേക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*