കെ സുരേന്ദ്രന്‍ അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ
കെ സുരേന്ദ്രന്‍ അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയാണെന്ന് അമിത് ഷാ. കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ടയിലെ മുഖ്യ പ്രചാരണ വിഷയം ശബരിമലയിലേക്കും ആചാരസംരക്ഷണത്തിലേക്കും മാത്രം കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ന് വൈകിട്ട് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ അബാന്‍ ജംഗ്ഷനില്‍ സമാപിച്ചു. ആയിരങ്ങളാണ് റോഡ് ഷോയില്‍ പങ്കെടുത്തത്.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധന്‍ പിള്ള, ജനപക്ഷം നേതാവ് പിസി ജോര്‍ജ്, മുന്‍ ക്രിക്കറ്റ് താരവും ബിജെപി പ്രവര്‍ത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു.
കനത്ത മഴ കാരണം ഏതാനം മിനുട്ട് നേരം മാത്രമാണ് അമിത് ഷാ സംസാരിച്ചത്. മഴ കാരണം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പര്യടനവും അമിത് ഷാ പങ്കെടുത്തില്ല.
Leave a Reply