ട്വിറ്ററില്‍ അമിതാഭ് ബച്ചന് പകരം ഇമ്രാന്‍ ഖാന്‍; ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങി ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട്

ട്വിറ്ററില്‍ അമിതാഭ് ബച്ചന് പകരം ഇമ്രാന്‍ ഖാന്‍; ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങി ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട്

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരത്തിന്റെ ചിത്രത്തിന് പകരം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.’പാകിസ്താനെ സ്‌നേഹിക്കൂ..തുടങ്ങിയ ട്വീറ്റുകളും പേജില്‍ ഉടനടി പ്രത്യക്ഷപ്പെട്ടിരുന്നു. റംസാന്‍ മാസതത്ില്‍ ഇന്ത്യ ദയയില്ലാതെ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇതിന് പകരം ചോദിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്കെതിരെയുള്ള ഐസ്ലന്‍ഡ് റിപ്പബ്ലിക്കിന്റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഐല്‍ദിസ് തിം തുര്‍ക്കിഷ് സൈബര്‍ ആര്‍മിനി എന്നപേരും ചില ട്വീറ്റുകള്‍ക്കൊപ്പം ഉപയോഗിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment