ആരോഗ്യം തരും നെല്ലിക്ക ചമ്മന്തി
രുചിയിൽ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ഏറെ മുമ്പിലാണ് നമ്മുടെ നെല്ലിക്ക ചമ്മന്തി. പണ്ട് കാലങ്ങളിൽ നിത്യേന എന്നോണം വീടുകളിൽ അമ്മമാരും മുത്തശ്ശിമാരും തയ്യാറാക്കിയിരുന്ന ഈ വിഭവം ആരോഗ്യത്തിന് എത്രമാത്രം ഗുണകരമായിരുന്നെന്ന് മലയാളികൾ മറന്ന് തുടങ്ങിയിരിക്കുന്നു.
പോഷക ഗുണത്തിന്റെയും ഔഷധ മൂല്യത്തിന്റെയും കാര്യത്തിൽ നെല്ലിക്കയെ വെല്ലാൻ മറ്റൊന്നുമില്ല. ജീവകം സിയുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ 20 ഇരട്ടിയോളമാണ് നെല്ലിക്കയിൽ അടങ്ങിയിരിയ്ക്കുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും ധാരാളമായി നെല്ലിക്കയിൽ അടങ്ങിയിരിയ്ക്കുന്നു. വൈറ്റമിൻ സി അടങ്ങിയിരിക്കുന്ന നെല്ലിക്ക ചമ്മന്തി മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് , ജങ്ക് ഫുഡുകൾ വീടുകൾ കയ്യടിക്കയതോടെ പയ്യെ വിസ്മൃതിയിലാഴ്ന്നുപോയ നെല്ലിക്ക ചമ്മന്തി മുടിക്കും കണ്ണിനും എന്ന് തുടങ്ങി ആരോഗ്യത്തിന് അത്യുത്തമമാണ്.
ഔഷധങ്ങളിൽ പ്രധാനിയായ നെല്ലിക്കയുടെ ഉപയോഗം ആരോഗ്യത്തിന് ഏറെ നല്ലതാണ്. മിതമായ അളവിൽ ദിനവും കഴിക്കുന്നവർക്ക് ശരിയായ ആരോഗ്യവും അഴകും നേടാം.
Leave a Reply