ദിലീപ് പുറത്ത് ; രാജി ചോദിച്ചു വാങ്ങിയതെന്ന് മോഹന്‍ലാല്‍
ദിലീപ് പുറത്ത് ; രാജി ചോദിച്ചു വാങ്ങിയതെന്ന് മോഹന്‍ലാല്‍
എ എം എം എയുടെ അംഗത്വത്തില്‍ നിന്നും ദിലീപ് പുറത്ത്. പ്രത്യേക സാഹചര്യത്തില്‍ ദിലീപിനോട് എ എം എം എ രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രസിഡണ്ട് മോഹന്‍ലാല്‍ അറിയിച്ചു. ടബ്യു സി സി ഉന്നയിച്ച ആവശ്യത്തിന് ഇതോടെ തീരുമാനമായി. ദിലീപ് സംഘടനയില്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി.
എ എം എം എയില്‍ ഭിന്നതയില്ല. ജഗദീഷും സിദ്ദിക്കും തമ്മില്‍ നടന്നത് കാര്യങ്ങള്‍ വിശദീകരിച്ചതിലെ ആശയക്കുഴപ്പം മാത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ടബ്യു സി സി യോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും എ എം എം എ.
എ എം എം എ പ്രസിഡണ്ട് എന്ന നിലയില്‍ താന്‍ തൃപ്തനല്ല. എന്നാല്‍ സംഘടനയ്ക്ക് തന്നെ ആവശ്യമുള്ളത് കൊണ്ട് തുടരുന്നു. എ എം എം എയില്‍ നിന്നും പുറത്തു പോയവരെ തിരിച്ചു വിളിക്കില്ല.
അതേസമയം എ എം എം എയില്‍ തിരിച്ചു വരുന്നതിന് അവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ കെ പി എ സി ലളിത പറഞ്ഞതുപോലെ തിരിച്ചു വരുന്നതിനു മാപ്പ് പറയേണ്ട ആവശ്യമില്ല. ജനറല്‍ ബോഡി യോഗം ഉടന്‍ വിളിക്കില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു. ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് വിശദീകരിക്കവേയാണ് മോഹന്‍ലാല്‍ ഇക്കാര്യമറിയിച്ചത്.
Leave a Reply