അമ്മയുടെ വാദമുഖം വീണ്ടും പൊളിയുന്നു
അമ്മയുടെ വാദമുഖം വീണ്ടും പൊളിയുന്നു
താരസംഘടന ‘അമ്മ’ ക്ക് വേണ്ടി സെക്രട്ടറി സിദ്ധിക്ക് നടത്തിയ വാർത്താസമ്മേളനത്തിലെ വാദങ്ങളാണ് പൊളിയുന്നത്. കഴിഞ്ഞ ദിവസം ‘അമ്മ നടത്തിയ വാർത്താ സമ്മേളനത്തിൽ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയോ എന്ന ചോദ്യത്തിന് ഏതു സംവിധായകനാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം.
അങ്ങനൊരു സംവിധായകന്റെ പേരോ വിവരങ്ങളോ പറഞ്ഞാൽ അക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപെട്ട് അന്വേഷണഉദ്യോഗസ്ഥർക്ക് സിദ്ധിഖ് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നത്, ഇരയാക്കപ്പെട്ട നടി തന്നോട് നടിയുടെ അവസരങ്ങൾ നഷ്ട്ടപെടുന്നതായും അതിനു പിന്നിൽ നടൻ ദിലീപ് ആണെന്നും പറഞ്ഞിരുന്നെന്നാണ്.
ഇതിനെ കുറിച്ച് താൻ ദിലീപുമായി സംസാരിച്ചപ്പോൾ ദിലീപ് പറഞ്ഞത് അത് ചില വ്യക്തിപരമായ വിഷയങ്ങളാണെന്നും “ഇക്ക” അതിലിടപെടേണ്ട എന്നുമായിരുന്നു എന്നും സിദ്ധിഖ് അന്വേഷണോദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറയുന്നു.
Leave a Reply