പാകിസ്താന് തുടക്കത്തിലെ പാളിച്ച; ആമിറിനെ പിന്‍വലിച്ചു

പാകിസ്താന് തുടക്കത്തിലെ പാളിച്ച; ആമിറിനെ പിന്‍വലിച്ചു

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ തുടക്കത്തിലെ പാകിസ്താന് അടിപതറുന്നു. ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണിയാകുമെന്ന് കരുതിയ മുഹമ്മദ് ആമിറിന് പിച്ചിലെ ഡെയ്ഞ്ചര്‍ സോണിലൂടെ നടന്നതിന് അമ്പയര്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കി.

ഇനിയും ഒരു തവണ കൂടി ഇത് തുടര്‍ന്നാല്‍ മത്സരത്തില്‍ പന്തെറിയുന്നതില്‍ നിന്ന് ആമിറിനെ പിന്‍വലിക്കും. മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ആമിറിന് ആദ്യ മുന്നറിയിപ്പ് അമ്പയര്‍ കൊടുത്തത്. പിന്നീട് അഞ്ചാം ഓവറിലെ നാലാം പന്തിലും ഇതേ സ്ഥിതി തുടര്‍ന്നപ്പോള്‍ അമ്പയര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.

രണ്ടാം മുന്നറിയിപ്പ് നല്‍കിയതോടെ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്, ആമിറിനെ മാറ്റി വഹാബ് റിയാസിനെ പകരം നിയോഗിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന കരുതിയ ആമിറിനെ തുടക്കത്തില്‍ തന്നെ മാറ്റിയത് പാകിസ്താന് വലിയ പതര്‍ച്ച തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment