പാപ്പുവിന് ഇഷ്ടം അമ്മയോട്; ഹൃദയം കുളിര്‍പ്പിച്ച ചിത്രവുമായി അമൃത

പാപ്പുവിന് ഇഷ്ടം അമ്മയോട്; ഹൃദയം കുളിര്‍പ്പിച്ച ചിത്രവുമായി അമൃത

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ ആളാണ് അമൃത സുരേഷ്. മാത്രമല്ല സഹോദരി അഭിരാമിക്കൊപ്പം ചേര്‍ന്നുള്ള അമൃതയുടെ മ്യൂസിക് ബാന്‍ഡും വ്‌ളോഗിനുമൊക്കെ ആരാധകര്‍ ഏറെയാണ്.

അതുകൊണ്ട് അമൃതയെ പോലെ മകള്‍ പാപ്പുവിനും ആരാധകര്‍ ഏറെയുണ്ട്. പാപ്പുവുമൊത്തുള്ള അവരുടെ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്.

അടുത്തിടെ മകള്‍ വരച്ച ചിത്രം അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും ഒരു ചിത്രം വരക്കാമോ എന്നായിരുന്നു ചോദ്യം.

ഉത്തരമായി അമ്മ എന്ന് എഴുതിയ ശേഷം അമൃതയുടെ ചിത്ര വരയ്ക്കുകയായിരുന്നു. കാരണം അമ്മ തനിയ്ക്ക് തമാശ പാട്ടുകള്‍ പാടി തരുമെന്നും പാപ്പു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്തായാലും ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply