ജാതിയും സാമ്പത്തികവും ഇനി പ്രണയിതാക്കള്‍ക്ക് തടസ്സമാവില്ല ; സഹായത്തിനായി ഈ സംഘടന റെഡി

ജാതിയും സാമ്പത്തികവും ഇനി പ്രണയിതാക്കള്‍ക്ക് തടസ്സമാവില്ല ; സഹായത്തിനായി ഈ സംഘടന റെഡി

ജാതിയുടെയും സമ്പത്തിന്റെയും പേരില്‍ പ്രണയിതാക്കള്‍ക്ക് ഇനി പിരിയേണ്ടി വരില്ല.മാതാപിതാക്കളുടെ സമ്മത പത്രം ഇല്ലാതെ തന്നെ ഇനി പ്രണയിതാക്കള്‍ക്ക് ഒന്നാകാം. നീനു കെവിന്‍ പ്രണയത്തില്‍ പ്രിയതമന്റെ ജീവന്‍ പൊലിഞ്ഞതോടെ പ്രശനം സാമൂഹിക വിഷയമായി മാറിയിരുന്നു. സ്വന്തം അച്ഛനും അമ്മയും വ്യത്യസ്ത മതങ്ങളില്‍ നിന്നും വിവാഹം കഴിച്ചിട്ട് പോലും ജാതിയുടെ പേരില്‍ തങ്ങളുടെ മകളുടെ പ്രണയത്തിന് സമ്മതം മൂളാന്‍ നീനുവിന്‍റെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. മകളെ വിട്ട് കെവിന്‍ പോകില്ലെന്ന് ഉറപ്പായതോടെ അവര്‍ കെവിനെ കൊന്നുകളയുവാന്‍ തീരുമാനിക്കുകയായിരുന്നു.

ജാത്യാഭിമാനത്തിന്‍റെ പേരില്‍ തന്നെയായിരുന്നു മലപ്പുറത്തെ ആതിരയ്ക്കും സ്വന്തം ജീവന്‍ നഷ്ടമായത്. എന്നാല്‍ മതമോ ജാതിയോ സാമ്പത്തികമോ നോക്കാതെ പ്രണയിതാക്കളെ ഒന്നിപ്പിക്കാന്‍ എന്ത് ത്യാഗത്തിനും ഒരുക്കമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘടന. ഒന്നാകാം ഒന്നിക്കാം എന്ന മുദ്രാവാക്യവുമായാണ് കൊച്ചിയില്‍ മിത്രകുലം എന്ന പേരില്‍ സംഘടന തുടങ്ങിയിരിക്കുന്നത്. പ്രണയിതാക്കള്‍ക്ക് എല്ലാ സഹായങ്ങളും എന്നാണ് ഒറ്റവാക്കില്‍ സംഘടന ലക്ഷ്യമിടുന്നത്.
പ്രണയിച്ചതിന്‍റെ പേരില്‍ ജീവിത്തതില്‍ ആര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടാകരുത് എന്നാണ് സംഘടന മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യം. ഹ്യൂമന്‍ വെല്‍നസ് സ്റ്റഡി സെന്‍ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. പ്രണയിച്ചു എന്നത് കൊണ്ട് മാത്രം മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ പ്രണയിതാക്കള്‍ അനുഭവിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ഇത്തരം ഒരു ആശയത്തിന് രൂപം കൊടുത്തതെന്ന് സംഘടന വ്യക്തമാക്കുന്നു.

പ്രണയിക്കുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയം അന്വേഷിക്കുന്നവര്‍ക്കും പ്രണയത്തിന് കൈത്താങ്ങും നിയമസഹായവും ആവശ്യമുള്ളവര്‍ക്കും വേണ്ടിയാണ് ഈ യത്നം. എല്ലാ നാലാമത്തെ ഞായറാഴ്ചയും മിത്രകുലത്തില്‍ ഈ കൂട്ടായ്മ ചേരും. വിശദവിവരങ്ങള്‍ക്ക് ലൗ കമാന്‍റോസ് നേരത്തേ രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. ലൗ കമാന്‍റോസ് എന്ന പേരില്‍ പ്രവര്‍ത്തിച്ച സംഘടന ഇത്തരത്തില്‍ പ്രണയിതാക്കളെ ഒന്നിക്കാനാണ് പരിശ്രമിച്ചത്.
പ്രണയിക്കുന്നവരോട് വിദ്വേഷമുള്ള മാതാപിതാക്കളില്‍ നിന്നും പോലീസുകാരുടെ മാനസിക പീഡനത്തില്‍ നിന്നും അവരെ സംരക്ഷിച്ച് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വിവാഹത്തിലേക്ക് നയിക്കുകയായിരുന്നു ചെയ്തത്.രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഏഴ് അഭയ കേന്ദ്രങ്ങളാണ് ലൗ കമാന്റോസിനുള്ളത്. എന്നാല്‍ രാജ്യത്തുടനീളം അഭയകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സംഘടനയുടെ വക്താക്കള്‍ വ്യക്തമാക്കി.

മാത്രമല്ല ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്നത സാമ്പത്തിക സ്ഥിതിയില്‍ ഉള്‍പ്പെടെ ഉള്ളവരില്‍ നിന്ന് തങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിയ്ക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. കമിതാക്കളുടെ ഭക്ഷണം, വൈദ്യുതി, വസ്ത്രം തുടങ്ങിയവയ്ക്കായി നല്ലൊരു തുക ചെലവാകുന്നുണ്ടെങ്കിലും പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടു പോകുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.നാലു വര്‍ഷത്തിനുള്ളില്‍ ഇവര്‍ ഒന്നിപ്പിച്ചത് 30,000 ജോഡികളെയാണ്.ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കള്ളക്കേസില്‍ കുടുക്കിയ യുവാവിനെ മോചിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ രണ്ടു ഹെല്‍പ് ലൈന്‍ നമ്പറുകളും സംഘടനയ്ക്കുണ്ട്. ഫോണ്‍: 94474 98430.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*