‘അവനിപ്പോൾ ആ പഴയ ആളല്ല’ ; പല ഭാഷകള്‍ സംസാരിച്ച് മയില്‍പ്പീലി വിശറി വിറ്റ ആ പത്ത് വയസുകാന്‍
‘അവനിപ്പോൾ ആ പഴയ ആളല്ല’ ; പല ഭാഷകള്‍ സംസാരിച്ച് മയില്‍പ്പീലി വിശറി വിറ്റ ആ പത്ത് വയസുകാന്‍
മുംബൈ: വര്‍ഷങ്ങളുടെ അന്വേഷണത്തിനൊടുവില്‍ ആ പഴയ പത്തു വയസ്സുകാരനെ പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര കണ്ടെത്തി. മുംബൈ തൊരുവോരങ്ങളില്‍ പല ഭാഷകളുപയോഗിച്ച് വിശറി വിറ്റിരുന്ന പത്ത് വയസ്സുകാരന്റെ പേര് രവി ചെകല്യ എന്നാണ്.ആ പത്ത് വയസ്സുകാരനില്‍നിന്നും ഭാര്യയും കുട്ടികളുമുള്ള ഗൃഹനാഥനായി മാറിയിരിക്കുകയാണ് ഇന്നവൻ.
സമൂഹമാധ്യമങ്ങളില്‍ വൈറലായ വ്യക്തികളുടെ വീഡിയോകളും ചിത്രങ്ങളും സ്ഥിരമായി ട്വിറ്ററില്‍ പങ്കുവെയ്ക്കാറുള്ള ആളാണ് ആനന്ദ് മഹീന്ദ്ര. അത് വെറുമൊരു കൗതുകമല്ല, മറിച്ച് ആ വീഡിയോകളിലും ചിത്രങ്ങളിലും കാണുന്ന വ്യക്തികളെ കണ്ടെത്തുന്നതിനാണ്.അതിനായി ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരോട് അദ്ദേഹം സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അങ്ങനെയാണ് ഓസ്റ്റിന്‍ സ്‌കാറിയ എന്ന ഗവേഷകന്‍ രവി ചെകല്യയുടെ വീഡിയോ ആനന്ദ് മഹീന്ദ്രയ്ക്ക് ടാഗ് ചെയ്തത്. 3000 ലൈക്കുകളും 700 റീട്വീറ്റുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചത്.ഇംഗ്ലീഷ്, അറബിക്ക്, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ അനായാസം സംസാരിച്ചു മുംബൈ തെരുവോരങ്ങളിലൂടെ വിഷറി വിട്ടു നടന്നിരുന്ന രവിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഏവരെയും ഞെട്ടിച്ചിരുന്നു.
ടൂറിസ്റ്റ് കേന്ദ്രമായ മുംബൈയില്‍ വരുന്ന വിദേശികളെ ആകര്‍ഷിക്കുന്നതിനും അവരുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്തുന്നതിനും വേണ്ടിയാണ് രവി ഈ ഭാഷകള്‍ പഠിച്ചത്.വീഡിയോ ആദ്യം കണ്ടപ്പോള്‍ രവിയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പദ്ധതികളായിരുന്നു ആനന്ദിന്റെ മനസ്സില്‍. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഡിയോ ആണെന്നും ആ പയ്യന്‍ ഇപ്പോള്‍ വളര്‍ന്നുവലുതായിട്ടുണ്ടാകുമെന്നും ട്വിറ്ററില്‍ പിന്തുടരുന്നവര്‍ ആനന്ദിനെ അറിയിച്ചു.
അതിനുശേഷം വന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഏവരെയും അതിശയപ്പെടുത്തുന്നതായിരുന്നു. മഹീന്ദ്ര ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഷീതല്‍ മേഹ്തയോടൊപ്പം നില്‍ക്കുന്ന രവിയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര ആളുകളെ ഞെട്ടിച്ചത്.‘രവി ചെകല്യ എന്നാണ് ഇവന്റെ പേര്.
ഭാര്യയും കുട്ടികളുമുള്ള രവി ഇന്നും വിശറികള്‍ വില്‍ക്കുകയാണ്. മഹീന്ദ്ര ഫൌണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഷീതല്‍ മേഹ്ത രവിയെ കണ്ടു. രവിയുടെ കഴിവുകളുമായി ഒന്നിച്ചു പോകാന്‍ കഴിയുന്ന പദ്ധതികള്‍ തയ്യാറാക്കുയാണവര്‍’ ഇതായിരുന്നു ആനന്ദിന്റെ ട്വീറ്റ്.
Leave a Reply