കരമന അനന്തു ഗിരീഷ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കരമന അനന്തു ഗിരീഷ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കരമന അനന്തു ഗിരീഷ് കൊലപാതകക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം 70 ദിവസം പിന്നിടുകയാണ്.

അനന്തുവിനെ മയക്കുമരുന്ന് റാക്കറ്റില്‍പ്പെട്ട 14 പ്രതികള്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കരമന അരശുമൂട് നിന്ന് പട്ടാപ്പകലാണ് പ്രതികള്‍ അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയത്. കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. പ്രതികളായ അരുണ്‍ ബാബു, വിജയരാജ് എന്നിവരെ കൊല്ലപ്പെട്ട അനന്തു ഗിരീഷും സംഘവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.

ഇതിന് പ്രതികാരം തീര്‍ക്കാന്‍ പ്രതികള്‍ തീരുമാനിക്കുകയും ബൈക്കില്‍ സഞ്ചരിച്ചിരുന്ന അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടികൊണ്ടുപോയി നേമത്തുള്ള കുറ്റിക്കാട്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment