അനസിനെ തിരിച്ച് വിളിച്ച് കോച്ച്; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് താരം ടീമിലേക്ക്

അനസിനെ തിരിച്ച് വിളിച്ച് കോച്ച്; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് താരം ടീമിലേക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടികയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വിളിച്ച് പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക്. ഈ വര്‍ഷത്തെ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിനായുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചപ്പോഴാണ് അനസിന്റെ മടങ്ങി വരവ്.

കോച്ച് സ്റ്റിമാകിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് അനസ് വിരമിക്കല്‍ പിന്‍വലിച്ച് ടീമിലേക്ക് തിരികെയെത്തുന്നത്. അനസിനെ കൂടാതെ 35 അംഗ സാധ്യതാ ടീമില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുസമദ്, ജോബി ജസ്റ്റിന്‍ എന്നിവരാണ് സാധ്യത ടീമില്‍ ഉള്‍പ്പെട്ട മറ്റ് മലയാളികള്‍.

ഇടവേളയ്ക്ക് ശേഷമാണ് ആഷിഖ് ഇന്ത്യന്‍ സാധ്യതാ ടീമില്‍ തിരിച്ചെത്തുന്നത്. നാല് പേരും ഇന്ത്യയുടെ അവസാന 23- ല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യന്‍ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബഹ്‌റൈനെതിരായ തോല്‍വിക്കു പിന്നാലെയാണ് പ്രതിരോധനിര താരം അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 19 മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment