സാനിയ മിര്‍സയെ പി.ടി ഉഷയാക്കി ഫ്‌ളക്‌സ്; ദേശീയ കായിക ദിനാഘോഷത്തില്‍ പുലിവാല് പിടിച്ച് ആന്ധ്രാ സര്‍ക്കാര്‍

സാനിയ മിര്‍സയെ പി.ടി ഉഷയാക്കി ഫ്‌ളക്‌സ്; ദേശീയ കായിക ദിനാഘോഷത്തില്‍ പുലിവാല് പിടിച്ച് ആന്ധ്രാ സര്‍ക്കാര്‍

ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ആന്ധ്രാ പ്രദേശില്‍ ഒരുക്കിയ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡില്‍ പുലിവാല് പിടിച്ച് സര്‍ക്കാര്‍. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്.

ഇതിന് തയ്യാറാക്കിയ ഫ്ളക്സില്‍ സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി.ടി ഉഷ എന്ന് എഴുതുകയായിരുന്നു. ഫ്‌ളക്‌സിന്റെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. സാനിയയെ ഉഷയാക്കിയ ആന്ധ്ര സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്.

ആറന്മുള വള്ളസദ്യയെ കുറിച്ച് കൂടുതല്‍ അറിയാം

ആറന്മുള വള്ളസദ്യ എന്ത്…എങ്ങനെ….എന്തെല്ലാം…എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 29 ஆகஸ்ட், 2019

ഇതിനു പിന്നാലെ പിന്നാലെ നിരവധിപേര്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തി. സാനിയ മിര്‍സയെയും പി.ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചിലര്‍ ചോദിച്ചു.

പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന് സര്‍ക്കാറിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്‌ളക്‌സ് അച്ചടിച്ചതെന്നും ചിലര്‍ പരിഹസിക്കുന്നു.

ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്ളക്സ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്ളെക്സ് ബോര്‍ഡിലുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*