മകന്റെ വിവാഹത്തിനായി വെറും 18,000 രൂപ മാത്രം ചെലവഴിക്കാനൊരുങ്ങി ഈ ഐഎഎസ് ഓഫീസര്‍

മകന്റെ വിവാഹത്തിനായി വെറും 18,000 രൂപ മാത്രം ചെലവഴിക്കാനൊരുങ്ങി വ്യത്യസ്തനായ ആന്ധ്രയിലെ ഈ ഐഎഎസ് ഓഫീസര്‍. വിശാഖപട്ടണത്തെ ഐഎഎസ് ഓഫീസറായ പട്നള ബസന്ത്കുമാറാണ് ഈ ആഡമ്പര കാലഖട്ടത്തില്‍ തന്റെ മകന്റെ വിവാഹം ഇത്ര ലളിതമായ രീതിയില്‍ നടത്തുന്നത്.

ആര്‍ഭാടങ്ങളും ധൂര്‍ത്തുകളും ഒഴിവാക്കി വിവാഹം ഫെബ്രുവരി 10ന് നടത്താനാണ് അദ്ദേഹവും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. മറ്റ് ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി ഭക്ഷണം ഉള്‍പ്പടെയുള്ള വിവാഹത്തിന്റെ ആകെ ചിലവുകള്‍ 18,000 രൂപയില്‍ ഒതുക്കും.

18,000 രൂപതന്നെയായിരിക്കും വധുവിന്റെ വീട്ടുകാരും വിവാഹത്തിനായി ചിലവഴിക്കുക.. ബസന്ത് കുമാര്‍ വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ വികസന അതോറിറ്റി (വിഎംആര്‍ഡിഎ) കമ്മീഷണറാണ്. ഗവര്‍ണര്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെങ്കിലും നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ബസന്ത്കുമാര്‍ പറഞ്ഞു.

2017ല്‍ നടന്ന മകളുടെ വിവാഹവും ഇത്തരത്തില്‍ ധൂര്‍ത്തില്ലാതെ 16,100 രൂപയ്ക്കാണ് ബസന്ത്കുമാര്‍ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment