ബൈക്കിലെത്തി മാലപൊട്ടിക്കുന്ന യുവാവ് അറസ്റ്റിലായി
ബൈക്കിലെത്തി മാലപൊട്ടിക്കുന്ന യുവാവ് അറസ്റ്റിലായി
അങ്കമാലി: ആഡംബര ബൈക്കുകളെത്തി മാലപൊട്ടിക്കുന്നത് പതിവാക്കിയ മോഷ്ടാവ് അറസ്റ്റിലായി. മലപ്പുറം സ്വദേശിയായ ഇമ്രാൻ ഖാൻ (38) ആണ് അറസ്റ്റിലായത്. വീഡിയോഗ്രാഫറായി ജോലി ചെയ്തിരുന്ന ഇയാളുടെ കാർ അപകടത്തില്‍പ്പെട്ടിരുന്നു.
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തെ തുടന്ന് വാഹനത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനും ഇലക്ട്രിക്ക് പോസ്റ്റിനുണ്ടായ നാശം പരിഹരിക്കുന്നതിനുമായാണ് കൂട്ടുകാരായ വിഷ്ണു, തവള എന്ന് വിളിപ്പേരുള്ള അജിത്ത് എന്നിവരോടുമൊത്ത് മോഷണം ആസൂത്രണം ചെയ്തത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്താനായി.
നിലവിൽ സമാന രീതിയിലുള്ള പത്തോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇതിനുമുൻപ് മോഷണക്കേസുകളിൽ പിടിയിലായതിന്റെ കേസ് തീർപ്പാക്കാൻ പണം സ്വരൂപിക്കാനുള്ള മോഷണത്തിനിടയിൽ തൃശൂർ പേരാമംഗലം ഭാഗത്ത് വച്ച് ബൈക്കിൽ വന്ന് മാലപൊട്ടിച്ച് പോകവേ ബൈക്ക് മറിഞ്ഞതോടെ പ്രതി സഞ്ചരിച്ച വണ്ടിയുടെ നമ്പർ തിരിച്ചറിഞ്ഞതാണ് ഇത്തവണ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ് ചെയ്യാൻ കഴിഞ്ഞത്.
Leave a Reply