കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ താരങ്ങള്‍ക്ക് വീണ്ടും നോട്ടീസ്

കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ താരങ്ങള്‍ക്ക് വീണ്ടും നോട്ടീസ്

ജയ്പൂര്‍: കൃഷ്ണമൃഗത്തെ കൊലപ്പെടുത്തിയ കേസില്‍ താരങ്ങള്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് രാജസ്ഥാന്‍ ഹൈക്കോടതി. കേസിലെ കൂട്ടുപ്രതികളായ സെയ്ഫ് അലിഖാന്‍,നീലം തബു, സൊനാലി ബിന്ദ്ര, ദുഷ്യന്ത് സിങ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

1998 ഒക്ടോബര്‍ ഒന്നിന് ‘ഹം സാത് സാത് ഹേന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്. ജോഡ്പൂറിലെ ഗ്രാമവാസികളാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്.

വന്യജീവി സംരക്ഷണ വകുപ്പിലെ സെക്ഷന്‍ 51 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വിചാരണ കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ചെയ്ത അപ്പീലിലാണ് നോട്ടീസ്.രണ്ട് മാസത്തിന് ശേഷം കേസില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment