സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ചെയ്യരുത്; നടി അഞ്ജലി അമീര്‍
സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ചെയ്യരുത്; നടി അഞ്ജലി അമീര്‍
സണ്ണീ ലിയോണിന്റെ ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണമായി നടി അജ്ഞലി അമീര്‍. സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്നാണ് അഞ്ജലി പറയുന്നത്. സണ്ണി ലിയോണ്‍ നായികയായെത്തുന്ന രംഗീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ സണ്ണിക്കൊപ്പമുള്ള ഒരു ചിത്രം നടന്‍ സലീംകുമാര്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള ധാരാളം കമന്റുകള്‍ വന്നിരുന്നു. ഇതിനെതിരെ പ്രതികരണമായാണ് അജ്ഞലി രംഗത്തു വന്നിരിക്കുന്നത്.
‘ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ്. ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ. നമ്മള്‍ സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കരുത്. അവര്‍ സന്തോഷിക്കട്ടെ ഒരുപാടിഷ്ടം, സണ്ണി ലിയോണിന് നല്ല വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ കിട്ടട്ടെ.’ അഞ്ജലി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Leave a Reply