ഏഴു ദിവസം പിന്നിട്ട നിരാഹാര സമരം അണ്ണാ ഹസാരെ അവസാനിപ്പിച്ചു
ഏഴു ദിവസം പിന്നിട്ട നിരാഹാര സമരം അണ്ണാ ഹസാരെ അവസാനിപ്പിച്ചു
ഏഴു ദിവസം പിന്നിട്ട നിരാഹാര സമരം അണ്ണാ ഹസാരെ അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രണ്ട് കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ച തൃപ്തികരമാണെന്നും അതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും ഹസാരെ പറഞ്ഞു.
അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങിയത് കേന്ദ്രത്തില്‍ ലോക്പാലിനെയും മഹാരാഷ്ട്രയില്‍ ലോകായുക്തയേയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ്.
ലോക്പാല്‍ നിയമനം സംബന്ധിച്ച നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഫഡ്നാവിസ് അറിയിച്ചു. ഫെബ്രുവരി 13ന് ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള കമ്മറ്റി ചേരുമെന്നും ഫഡ്നാവിസ് അറിയിച്ചു. ഇതു സംബന്ധിച്ച ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.
Leave a Reply
You must be logged in to post a comment.