പ്രിയപ്പെട്ട ശങ്കൂ..ഈ സിനിമയ്ക്ക് വേണ്ടി നീ അനുഭവിച്ച വേദനയും അപമാനവും ഞാന്‍ നേരിട്ട് കണ്ടവനാണ്; അനൂപ് മേനോന്‍

പ്രിയപ്പെട്ട ശങ്കൂ..ഈ സിനിമയ്ക്ക് വേണ്ടി നീ അനുഭവിച്ച വേദനയും അപമാനവും ഞാന്‍ നേരിട്ട് കണ്ടവനാണ്; അനൂപ് മേനോന്‍

തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാം പടി. എന്നാല്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അനൂപ് മേനോന്‍.

പതിനെട്ടാംപടി കണ്ടു.. അതിരറ്റ സിനിമാനുഭവമാണ്… ഓരോ ചെറിയ അംശവും എനിക്കിഷ്ടപ്പെട്ടു.. ശങ്കര്‍ രാമകൃഷ്ണന്‍.. പ്രിയപ്പെട്ട ശങ്കൂ.. ഇന്നത്തെ ദിവസം നിന്റേതാണ്.. മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്നാകുമിത്.

ഈ ചിത്രമെടുക്കാന്‍ നീ നേരിട്ട വേദനയും അപമാനവും ഞാന്‍ നേരിട്ട കണ്ടിട്ടുള്ളതാണ്.. പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്.

എത്ര ബൃഹത്തായ പരിശ്രമം.. എത്ര ഭംഗിയായി നിര്‍വഹിച്ചു.. നിങ്ങള്‍ ഓരോരുത്തരും ഈ സിനിമ കാണണം, ഈ കലര്‍പ്പില്ലാത്ത സിനിമാസംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം.. മനസില്‍ സ്നേഹവും അഭിമാനവും നിറയുന്നു..” അഹാന കൃഷ്ണകുമാറാണ് നായികമാരില്‍ ഒരാള്‍.

ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ കെച്ചാ, സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍. എ.കെ.കാഷിഫ് സംഗീതവും സുദീപ് എളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ആഗസ്റ്റ് സിനിമ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply