മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കാന്‍ ഇനി മുതല്‍ ‘ഉറുമ്പ് റോബോട്ട്’…

മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കാന്‍ ഇനി മുതല്‍ ‘ഉറുമ്പ് റോബോട്ട്’

മനുഷ്യ ശരീരത്തിനുള്ളില്‍ കയറി ചികിത്സിക്കുന്ന ‘ഉറുമ്പ് റോബോട്ട്’ വരുന്നു. രോഗാതുരമായ ശരീരഭാഗങ്ങളില്‍ രക്തക്കുഴലുകള്‍ വഴി മരുന്നുകള്‍ അവിടെമാത്രം നേരിട്ട് നല്‍കുകയാണ് ഇത്തരം ‘ഉറുമ്പ് റോബോട്ടു’കള്‍ ചെയ്യുന്നത്.

സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലുസാന്നെ, ഇ.ടി.എച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ഈ പുത്തന്‍ കണ്ടുപിടിത്തത്തിന് പുറകില്‍.

ആവശ്യമുളളിടത്ത് മാത്രം കൃത്യമായ അളവില്‍ മരുന്നുകള്‍ എത്തിച്ച് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. രോഗത്തിന്റെ സ്വഭാവമനുസരിച്ച് വലുപ്പത്തിലും രൂപത്തിലും ആവശ്യമായ മാറ്റങ്ങളോടെ ഈ റോബോട്ടുകളെ നിര്‍മിക്കാന്‍ സാധിക്കും.

ആന്തരികാവയവങ്ങളിലെ അണുബാധ, മുറിവുകള്‍, മുഴകള്‍ എന്നിവക്ക് ശസ്ത്രക്രിയ കൂടാതെ ചികിത്സ നല്‍കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് ഗവേഷകനായ ബ്രാഡ്‌ലി നെല്‍സണ്‍ പറഞ്ഞു. കൂടുതല്‍ ഫലപ്രദമായ ചികിത്സ ഇതിലൂടെ നല്‍കാനാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചികിത്സാരംഗത്തെ ചിലവും കാലയളവും കുറയ്ക്കാനും ഈ മാര്‍ഗത്തിലൂടെ സാധിക്കുമെന്നാണ് സ്വീസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലുസാന്നെയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*