ചേച്ചിയ്ക്ക് പിന്നാലെ അനിയത്തിയും വെള്ളിത്തിരയിലേക്ക്…

ചേച്ചിയ്ക്ക് പിന്നാലെ അനിയത്തിയും വെള്ളിത്തിരയിലേക്ക്..



ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നായികയാണ് അനു സിത്താര. ഒരുപിടി നല്ല സിനിമകള്‍ താരം ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

വിവാഹ ശേഷമാണ് അനു സിനിമയിലേക്ക് ചുവട് വെയ്ക്കുന്നത്. ഇപ്പോഴിതാ ചേച്ചിയ്ക്ക് പിന്നാലെ അനിയത്തിയും സിനിമയിലേക്ക് വരാനൊരുങ്ങുന്നു.

ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനു സൊനാര അവതരിപ്പിക്കുന്ന കഥാപാത്രം ഒരുപാട് ദുരൂഹത നിറഞ്ഞതാണെന്ന് തിരക്കഥകൃത്ത് ശ്രീകാന്ത് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ്ങിങ് കൂട്ടിക്കാനത്ത് പുരോഗമിക്കുകയാണ്.

ലാലിനെ കൂടാതെ അജ്മല്‍ അമീര്‍, ബൈജു സന്തോഷ് റിയാസ് ഖാന്‍, ദേവന്‍, പി ബാലചന്ദ്രന്‍, കൃഷ്, ചന്തുനാഥ്, സ്‌നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ക്ഷണം നിര്‍മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply