ഇന്ത്യന്‍ ക്രിക്കറ്റ് താരം ബുമ്രയും അനുപമ പരമേശ്വരനും പ്രണയത്തിലോ? മറുപടിയുമായി താരം

പ്രേമം എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായ മേരിയെ ആരു മറന്നുകാണില്ലല്ലോ. മേരി എന്ന അനുപമയെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബ്രൂമ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു. മാത്രമല്ല അനുപമയുടെ എല്ലാ ഫോട്ടോകളും ലൈക്കും ചെയ്യുന്നു.

എന്നാല്‍ ഇരുവരെയും കുറിച്ച് വലിയ ചര്‍ച്ചയാണ്. ഇരുവരും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന മലയാളി താരമാണ് അനുപമ പരമേശ്വരന്‍.

ജസ്പ്രീത് ബൂമ്രയുമായി നല്ല സൗഹൃദത്തിലാണ്. ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ടോളിവുഡിലെ തിരക്കേറിയ നായകിയാണിപ്പോള്‍. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുമ്ര ലൈക്ക് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment