കാറില്‍ നിന്ന് ചീത്ത വാക്കുകള്‍ കൊണ്ട് അഭിഷേകം..വലിച്ചെറിഞ്ഞ മാലിന്യത്തെക്കാള്‍ അസഹനയീനമായിരുന്നു വാക്കുകളെന്ന് യുവാവ് : അനുഷ്ക-കോഹ് ലി പെര്‍ഫോര്‍മന്‍സ്

കാറില്‍ നിന്ന് ചീത്ത വാക്കുകള്‍ കൊണ്ട് അഭിഷേകം… വലിച്ചെറിഞ്ഞ മാലിന്യത്തെക്കാള്‍ അസഹനയീനമായിരുന്നു വാക്കുകളെന്ന് യുവാവ് : അനുഷ്ക-കോഹ് ലി പെര്‍ഫോര്‍മന്‍സ്

മുംബൈ ലക്ഷ്വറി കാറില്‍ നിന്നു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനു നേരെ ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ് ലി യുടെയും ആക്രോശം. മാലിന്യം വലിച്ചെറിഞ്ഞ അര്‍ഹാന്റെ കാര്‍ തടഞ്ഞ് ‘ഇതു ശരിയല്ല, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇങ്ങനെ വലിച്ചെറിയരുത്, പകരം ചവറ്റുകുട്ട ഉപയോഗിക്കണം’ എന്നാണ് അനുഷ്‌ക ശാസിച്ചത്.

എന്നാല്‍ ലക്ഷ്വറി കാറില്‍ യാത്ര ചെയ്ത് മാലിന്യം വലിച്ചെറിയുന്ന ഇവരുടെ ചിന്താശേഷി ഇല്ലാതായോ എന്ന ചോദ്യത്തോടെയായിരുന്നു കോഹ് ലിയുടെ ട്വീറ്റ്. ഇതിന്റെ വിഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു. ഇതിനു മറുപടിയായാണു അര്‍ഹാന്‍ രംഗത്തെത്തിയത്. റോഡിലുണ്ടായത് ഞെട്ടിപ്പിക്കുന്ന അനുഭവമാണെന്നും യുവാവ്
കുറിക്കുന്നു.ഇതിനു മറുപടിയായാണു അര്‍ഹാന്‍ രംഗത്തെത്തിയത്.
എന്റെ ലക്ഷ്വറി കാറില്‍ നിന്ന് അബദ്ധവശാല്‍ താഴെ വീണ മാലിന്യത്തേക്കാള്‍ വലുതാണ് നിങ്ങളുടെ വായില്‍ നിന്നു വന്ന വാക്കുകളും നിങ്ങളുടെ ലക്ഷ്വറി കാറില്‍ നിന്നു കണ്ട കാഴ്ചയും പിന്നെ കണ്ടതെല്ലാം ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്ത വിരാട് കോഹ്‌ലിയുടെ വൃത്തികെട്ട മനസ്സും. അതെന്തു നേട്ടത്തിനു വേണ്ടി ചെയ്തതാണെങ്കിലും! ഇപ്പോഴാണ് സംഭവം യഥാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയ്ക്കു സമാനമായതെന്നും അര്‍ഹാന്‍ പ്രതികരിച്ചു.

എന്റെ ശ്രദ്ധയില്ലായ്മയ്ക്ക് ഞാന്‍ മാപ്പു പറയാനൊരുക്കമായിരുന്നു. ഒരല്‍പം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളിലുണ്ടായിരുന്നെങ്കില്‍ അനുഷ്‌കയുടെയും കോഹ്‌ലിയുടെയും സ്റ്റാര്‍ വാല്യു കുറഞ്ഞു പോകുമായിരുന്നോ! പലതരത്തിലുള്ള പെരുമാറ്റ മര്യാദകളും ശുചിത്വബോധവുമൊക്കെയുണ്ട്. വാക്കുകള്‍ ഉപയോഗിക്കുമ്ബോഴുള്ള മര്യാദ അതിലൊന്നാണ്.

https://twitter.com/imVkohli/status/1007952358310055937

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരികരിക്കുന്ന അനുഷ്‌ക ശര്‍മ പരിസര മലിനീകരണം ഉദ്ദേശിച്ചാണ് ക്രോശിച്ചതെങ്കില്‍ പൊതു ഗതാഗത സംവിധാനത്തെ ആശ്രയിച്ചു ഭൂമിയെ രക്ഷിക്കാനുള്ള ബാധ്യത ഉണ്ട്. കോഹ്‌ലിയുടെ ട്വിറ്റര്‍-ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവാവിന്റെ മുഖം കാണിച്ച്‌ അപമാനിച്ചത് വിദേശ രാജ്യത്തായിരുന്നെങ്കില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നു ചൂണ്ടികാട്ടി അര്‍ഹനു പീന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*