രണ്‍ബീര്‍ അല്ലെങ്കില്‍ രണ്‍വീര്‍ ആണോ അനുഷകയ്‌ക്കൊപ്പം മികച്ച ജോഡി? താരം പറയുന്നതിങ്ങനെ

രണ്‍ബീര്‍ അല്ലെങ്കില്‍ രണ്‍വീര്‍ ആണോ അനുഷകയ്‌ക്കൊപ്പം മികച്ച ജോഡി? താരം പറയുന്നതിങ്ങനെ

ബോളിവുഡ് താരങ്ങളായ രണ്‍ബീറിനോടും രണ്‍വീറിനോടും വളരെ അടുത്ത ബന്ധമുണ്ട്. എന്നാല്‍ ‘ഞാന്‍ കൂടുതല്‍ അടുപ്പം രണ്‍ബീറുമായിട്ടാണ്. കാരണം ഞങ്ങള്‍ അടുത്ത് ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു.ഞങ്ങള്‍ക്കിടയില്‍ നല്ല ധാരണയുണ്ട്. ഒരു മോശം കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു.

ഞങ്ങള്‍ ഒരുമിച്ച് ‘ബോംബെ വെല്‍വെറ്റ്’ ചെയ്തിരുന്നു. ഒത് ഒരു വലിയ പരാജയമായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നതായി’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

എന്നാല്‍ അനുഷ്ചകയും രണ്‍വീര്‍ സിങുമൊത്തുള്ള ‘ബാന്‍ഡ് ബജാ ഭാരത’്’ വലിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു. രണ്‍ബീറിനൊപ്പം ചേര്‍ന്നുള്ള ‘യേ ദില്‍ ഹേ മുഷ്‌കില്‍’ വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞ ചിത്രമായിരുന്നു.

രണ്‍വീര്‍ ഒരു മികച്ച നടനാണ്, അതിനൊരു സംശയവുമില്ല. പക്ഷെ രണ്‍ബീറിനെ പോലെ ഒരു നല്ല നടനാണെന്ന് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഏതാണ്ട് 12 ചിത്രങ്ങളാണ് രണ്‍വീര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ രണ്‍ബീറിന് ‘റോക്ക്സ്റ്റാര്‍’, ‘തമാശ’ തുടങ്ങിയ സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു.

അനുഷ്‌കയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു വ്യത്യസ്തയായ നടിയാണ് അനുഷ്‌ക. മാത്രമല്ല തന്റെ സിനിമാ ജിവിതത്തില്‍ മികച്ച കഥാപാത്രങ്ങള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്. രണ്‍വീറിനേക്കാള്‍ രണ്‍ബീറിനെ ഇഷ്ടപ്പെടുന്ന ആളാണ് അനുഷ്‌ക.

അതുകൊണ്ട് രണ്‍ബീറിനെ അനുകൂലമായ പോസറ്റീവ് കാര്യങ്ങളാണ് താരം കാണുന്നത്. അനുഷ്‌ക തീര്‍ച്ചയായും രണ്‍ബീര്‍ കപൂറിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കാരണം ഇരുവരും എല്ലായ്‌പ്പോഴും ഒരേ എനര്‍ജിയിലായിരിക്കും.

എന്നാല്‍ രണ്‍വീറിന് ആളുകളുടെ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി നല്ലോണം പ്രയത്‌നിക്കണം. പക്ഷെ രണ്‍ബീര്‍-അനുഷ്‌ക എന്നിവര്‍ ബിഗ് സ്‌ക്രീനില്‍ മികച്ച പ്രൊഫഷണല്‍സായി മാറി കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment