വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്…അവരില്ലെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ല

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തവരാ യിട്ടാരുമുണ്ടാവില്ല. പക്ഷെ മുതിര്‍ന്ന് കഴിഞ്ഞാലാണ് അഭിനയ മോഹം മനസില്‍ എല്ലാവര്‍ക്കും മുളയ്ക്കുക.

എന്നാല്‍ തനിക്ക് ചെറുപ്പത്തിലെ അഭിനയത്തോട് വലിയ ഇഷ്ടമായിരുന്നവെന്നാണ് നടി അനു സിത്താര പറയുന്നത്. എന്നാല്‍ വിവാഹ ശേഷമാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്.

പക്ഷെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കുമെന്ന് കരുതിയില്ലെന്നും അനു പറയുന്നു. ക്ലബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി പറഞ്ഞത്. വിവാഹത്തിന് ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്.

വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും.

ടിവിയില്‍ എന്റെ ഒരു ചെറിയ പരസ്യം വന്നാല്‍ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണും.’ദിലീപ് നായകനായ ശുഭരാത്രിയാണ് അനു സിതാരയുടെ ഏറ്റവും പുതിയ റിലീസ്.

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മാമാങ്കം എന്ന ചിത്രത്തിലാണ് അനു സിത്താര ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply