സൈമ അവാര്‍ഡ്സില്‍ തിളങ്ങി മലയാളത്തിന്റെ സ്വന്തം അനുശ്രീ

സൈമ അവാര്‍ഡ്സില്‍ തിളങ്ങി മലയാളത്തിന്റെ സ്വന്തം അനുശ്രീ

സൈമ അവാര്‍ഡ്സില്‍ തിളങ്ങി മലയാളത്തിന്റെ സ്വന്തം നടി അനുശ്രീ. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത ചടങ്ങിലാണ് അനുശ്രീയും മികച്ച് നിന്നത്.

സ്റ്റീവ്ലെസ് ബ്ലൗസും സാരിയും അണിഞ്ഞാണ് നടി പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അനുശ്രീ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. നടിയുടെ പുതിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

നായികയായും സഹനടിയായുമൊക്കെ മലയാളത്തില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത അനുശ്രീ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ചെയ്ത മധുരരാജയാണ് ഇക്കൊല്ലം വലിയ വിജയമായി മാറിയത്. ചിത്രത്തിലെ വാസന്തി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

ഇത്തവണ മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ നിരവധി താരങ്ങള്‍ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മലയാളം, തമിഴ് സിനിമയിലെ അവാര്‍ഡുകള്‍ ഒരേ വേദിയില്‍ വെച്ചായിരുന്നു വിതരണം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment