അമ്പെയ്ത് ‘ദേവസേന’യായി അനുശ്രീ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അമ്പെയ്ത് ‘ദേവസേന’യായി അനുശ്രീ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഹുബലി നായിക ദേവസേന അമ്പെയ്ത്തിലും അഭ്യാസത്തിലും വലിയ കേമിയായിരുന്നു. അത്തരത്തില്‍ നടിയെ ഉപമിച്ച കൊണ്ട് അമ്പെയ്യുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് നടി അനുശ്രീ. താന്‍ ദേവസേനയെന്ന തരത്തിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്തായാലും പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായിമാറിയിരിക്കുകയാണ്. എന്നാല്‍ കൗതുകകരമായ ഒരു കാര്യം ഫോട്ടോയ്ക്കൊപ്പം നല്‍കിയ ക്യാപ്ഷനായിരുന്നു. നടി ദേവസേനയ്‌ക്കൊപ്പം സംവിധായകന്‍ ബാഹുബലി എന്നായിരുന്നു അനുശ്രീ കുറിച്ചത്.

പുതിയ ചിത്രം സെയ്ഫിന്റെ ലൊക്കേഷനില്‍ സംവിധായകനൊപ്പം അമ്പെയ്ത്ത് പരീക്ഷിച്ചു നോക്കുന്ന നടിയെ ആയിരുന്നു ചിത്രത്തില്‍ കാണിച്ചത്. സംവിധായകന്‍ പ്രദീപാണ് അനുശ്രീക്കൊപ്പം ഉള്ളത്. പോസ്റ്റിന് രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment