യുവതിക്കെതിരെ സൈബര്‍ ആക്രമണം ; ഒരാല്‍ കൂടി പിടിയില്‍
യുവതിക്കെതിരെ സൈബര്‍ ആക്രമണം ; ഒരാല്‍ കൂടി പിടിയില്‍
അങ്ങാടിപ്പുറം സ്വദേശിനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിലെ ഒരു പ്രതി കൂടി പെരിന്തൽമണ്ണയിൽ അറസ്റ്റിൽ.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. തിരുവനന്തപുരം സ്വദേശി രഞ്ജുവിനെയാണ് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്.
അല്ലു അർജുന്റെ സിനിമ കണ്ടതിനുശേഷം ഫേസ് ബുക്ക് പേജിൽ അഭിപ്രായം പോസ്റ്റ് ചെയ്ത അങ്ങാടിപുറം സ്വദേശിനി അപർണ പ്രശാന്തിക്കെതിരെയാണ് സൈബർ ആക്രമണം നടന്നത്. ലൈംഗിക ചുവയോടെയും മാനഹാനി വരുത്തുന്ന തരത്തിലും കമന്റ് പോസ്റ്റുകൾ നിറഞ്ഞതോടെ യുവതി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു.
മെയ് 27 നാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് 3 പേരെ അറസ്റ്റ് ചെയ്തിരുന്നു.. അന്വേഷണം തുടർന്നുകൊണ്ടിരിക്കെയാണ് കേസിലെ നാലാം പ്രതിയും അറസ്റ്റിലായത്. തിരുവനന്തപുരം തിരുവല്ലം വണ്ടിക്കട ശാന്തിപുരം സജി ഭവനിൽ രഞ്ജുവിനെയാണ് അന്വേഷണ സംഘം തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്.
Leave a Reply