ആപ്പിൾ തരും ആരോ​ഗ്യം

ആപ്പിൾ തരും ആരോ​ഗ്യം

ആപ്പിൾ തിന്ന് രോ​ഗങ്ങളെ അകറ്റാം. നമ്മളൊക്കെ ജനിക്കുമ്പോൾ മുതൽ നമ്മൾ കേൾക്കുന്നതാണ് ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നയാള്‍ക്ക് പിന്നെ ഡോക്ടറെ കാണേണ്ടിവരില്ലെന്ന് കേട്ടിട്ടില്ലേ??

നല്ല ഒരു ആപ്പിളില്‍ 26 ഗ്രാമോളം പ്രോട്ടീനുണ്ട്. 81 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 40 ഗ്രാം ഫൈബര്‍… ഇതിന് പുറമെ ഫാറ്റ് ഫ്രീ, സോഡിയമില്ല. കൂടാതെ കാത്സ്യം, പൊട്ടാസ്യം, നിയാസിന്‍, ഫോളേറ്റ്‌സ്, തയാമിന്‍, വിറ്റാമിന്‍-എ, സി, ഇ, കെ… ഇത്രയും പോരെ ഒരു ദിവസത്തേക്ക്?

കൂടാതെ നമ്മെ കാഴ്ചയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് നമ്മളെ രക്ഷപ്പെടുത്താന്‍ ആപ്പിളിനാകും. വിറ്റാമിന്‍-എ, ഫ്‌ളേവനോയിഡ്‌സ്, ആന്റി ഓക്‌സിഡ്ന്റുകള്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള നേത്രരോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ആപ്പിള്‍ നിത്യവും കഴിക്കുന്നത് കൊണ്ടാവും.

വയറ് വൃത്തിയായി സൂക്ഷിക്കാന്‍ ഉതകുന്ന ഒരു പഴം കൂടിയാണ് ആപ്പിള്‍. എന്നും ഒരാപ്പിള്‍ കഴിക്കുന്നതിലൂടെ കുടല്‍, ആമാശയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം വൃത്തിയായി നടക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ഒപ്പം വയറ്റിലെത്തുന്ന വിഷാംശങ്ങളെ പുറന്തുള്ളുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment