ജില്ലാ ഹോമിയോ ആശുപത്രിയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ ഹോമിയോ ആശുപത്രിയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണൽ മിഷൻ മുഖേന ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു സയൻസ് വിഷയത്തോട് ഒപ്പം സർക്കാർ അംഗീകൃത ഡി എം എൽ റ്റി / ബി എസ് സി, എംഎൽടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രായം 18നും 40നും വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം 14,000 രൂപ. താല്പര്യമുള്ളവർ ഈ മാസം 26 ന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് /

ആധാർ കാർഡ് തുടങ്ങിയ അസ്സൽ രേഖകളും പകർപ്പുകളും സഹിതം കാക്കനാട് ഐഎംജി ജംഗ്ഷനു സമീപമുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484- 2955687

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*