മൈക്രോസോഫ്റ്റിൽ ഏപ്രിൽ ഫൂൾ നിരോധിച്ചു
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് രംഗത്ത ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ച് രംഗത്ത് . മൈക്രോസോഫ്റ്റ് മാര്‍ക്കറ്റിംഗ് ചീഫ് ക്രിസ് കപ്പോസെല കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇക്കാര്യം സംബന്ധിച്ച് മെമ്മോ ഇറക്കിയത്.
ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനികളിലൊന്നായ ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ ഫൂളാക്കുന്ന സര്‍വീസുകള്‍ വരെ ആരംഭിച്ച് ഈ ദിനം ആഘോഷിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം.
ടെക് ലോകം അതേസമയം മൈക്രോ സോഫ്റ്റിന്റെ ഈ തീരുമാനം മറ്റു കമ്പനികള്‍ പിന്തുടരുമോന്ന് ഉറ്റുനോക്കുകയാണ് . ഏപ്രില്‍ ഫൂള്‍ ആഘോഷങ്ങള്‍ കൊണ്ട് ഒരിക്കലും ഒരുതരത്തിലുമുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യമല്ല. മറിച്ച് അത് കൂടുതല്‍ നഷ്ടങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഒരാളെ വിഢിയാക്കുന്നതില്‍ നിന്ന് എന്ത് ലഭിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
Leave a Reply