വിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി ഓടി രക്ഷപ്പെട്ടു
വിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി ഓടി രക്ഷപ്പെട്ടു
മോഷണക്കേസിലെ പ്രതി വിരലടയാളം എടുക്കുന്നതിനിടയില്‍ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എം ജി റോഡില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതിനാണ് കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന് സ്റ്റാലിനെ പൊലീസ് പിടികൂടിയത്.
ഇയാളെ സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ ജിഡി ചുമതലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ തള്ളിയിട്ട ശേഷം ഓടി പക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ഇതിനു ശേഷം പ്രതി സ്റ്റേഷന് പിന്നിലെ മതില് ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പൊലീസുകാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിന് രക്ഷപ്പെട്ടിരുന്നു.
സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു സംഭവം. ക്രൈം വിഭാഗത്തില്‍ ഏതാനും പൊലീസുകാര്‍ മാത്രമാണ് അപ്പോള്‍ സ്റ്റേഷനിലുണ്ടായത്. എന്നാല്‍ ചെരിപ്പിടാതെ ഒരാള്‍ സ്റ്റേഷനില്‍ നിന്നിറങ്ങി അരിസ്റ്റോ ജംഗ്ഷനിലേക്ക് പോകുന്നതു കണ്ടുവെന്ന് അടത്തുള്ള ജ്യൂസ് കടക്കാരനും ഹോട്ടല്‍ സെക്യൂരിറ്റിയും പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഒട്ടനവധി കേസിലെ പ്രതിയായ സെബിന് സ്റ്റാലിന് ബൈക്ക് മോഷ്ടിക്കുന്നതിനിടെ സിസിടിവിയില്‍ കുടിങ്ങയതോടെയാണ് പോലീസ് ഇയാള്‍ക്കെതിരെയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തുടര്‍ന്ന് മാറന്നല്ലൂരിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ പോലീസ് വീടുവളഞ്ഞതറിഞ്ഞ സെബിന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ് ഇയാളെ ഓടിച്ചിട്ട് പിടിക്കുികയായിരുന്നു.
അതേസമയം വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.