അര മണിക്കൂറിനുള്ളില്‍ കാര്‍ വായ്പ
മുംബൈ: അര മണിക്കൂറിനുള്ളില്‍ കാര്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട. ധനസ്ഥാപനമായ ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ചില നിബന്ധനകളോടെ അവതരിപ്പിച്ചത്.
വായ്‌പ പ്രോസസിങ് ഇലക്‌ട്രോണിക് ഓട്ടമേറ്റഡ് രീതിയിലാണെന്ന് കമ്പനി അറിയിച്ചു. സ്വന്തമായി വീടുള്ള ഉപയോക്താവായിരിക്കണം, കാര്‍ വ്യക്തിഗത ഉപയോഗത്തിനായിരിക്കണം എന്നിവയാണ് വ്യവസ്ഥകള്‍.
Leave a Reply