‘ആ പാലമൊക്കെ ഇനി കാണാനാവുമോ എന്നൊക്കെ ചിന്തിച്ചപ്പോഴാണ് ഫോട്ടോ എടുത്തത്’; വിവാദ ഫോട്ടോ ഷൂട്ടില്‍ പ്രതികരണവുമായി നടി അര്‍ച്ചന കവി

‘ആ പാലമൊക്കെ ഇനി കാണാനാവുമോ എന്നൊക്കെ ചിന്തിച്ചപ്പോഴാണ് ഫോട്ടോ എടുത്തത്’; വിവാദ ഫോട്ടോ ഷൂട്ടില്‍ പ്രതികരണവുമായി നടി അര്‍ച്ചന കവി

നടി അര്‍ച്ചന കവി അടുത്തിടെ തോപ്പുംപടി പാലത്തില്‍ വെച്ച് നടത്തിയ ഫോട്ടോ ഷൂട്ട് വളരെയേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വാഹനങ്ങള്‍ തടഞ്ഞിട്ട് നടത്തിയ ഫോട്ടോ ഷൂട്ട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന കാര്യങ്ങള്‍ വിശദീകരിച്ചത്. തിരക്കേറയ റോഡില്‍ വരിവരിയായി പോകുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു അര്‍ച്ചന ഫോട്ടോ ഷൂട്ട് നടത്തിയത്. എന്നാല്‍ റോഡില്‍ നല്ല ട്രാഫിക്കുണ്ടായിരുന്നുവെങ്കിലും ആരും പരാതി പറഞ്ഞിരുന്നില്ല.

archana-kavi-talks-about-the-viral-photo-shoot

അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറിനില്‍ക്ക്, ഞാന്‍ ഇനിയും ചിരിക്കണോ, ഓക്കെ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറപ്പ്. ഇതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്. ട്രാഫിക് തടസ്സപ്പെടുത്തരുത് എന്ന കാര്യത്തെക്കുറിച്ചൊക്കെ തനിക്കും അറിയാം, അത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്യുന്നതിലൂടെ തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് തോന്നിയപ്പോഴാണ് താന്‍ ആ പോസ്റ്റ് ഡീലീറ്റ് ചെയ്തതെന്നും അര്‍ച്ചന പറയുന്നു.

രാവിലെ 6 മണിക്കായിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയത്. വളരെ കുറച്ച് സെക്കന്റുകള്‍ മാത്രമാണ് അവിടെ ചെലവഴിച്ചത്. അവിടെ അടുത്ത് തന്റെ ഒരു കസിന്‍ താമസിക്കുന്നുണ്ട്. ആ പാലവുമായി ബന്ധപ്പെട്ട് കുറച്ചധികം ഓര്‍മ്മകളുണ്ടായിരുന്നു.

കപ്പലുകള്‍ പോകുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലം തുറന്നുകൊടുത്തതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട്. ചരിത്രത്തിന്റെ ഭാഗമായി മാറിയ ആ പാലമൊക്കെ ഇനി കാണാനാവുമോ എന്നൊക്കെ ചിന്തിച്ചപ്പോഴാണ് ഫോട്ടോ എടുത്തതെന്നും അര്‍ച്ചന കവി വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*