ആര് ജയിക്കും ? അര്‍ജന്റീന ക്രൊയേഷ്യ മത്സരം : ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിധി ഇന്ന്
വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30 ന് നടക്കുന്ന അര്‍ജന്റീന ക്രൊയേഷ്യ മത്സരം ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിധിയെഴുതിയേക്കും. നിഷ്‌നി നോവ്‌ഗൊരോഡ് സ്‌റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം.ആദ്യ മത്സരത്തില്‍ നിറംമങ്ങിപ്പോയവരെ പുറത്തിരുത്തിയാകും അര്‍ജന്റീന ജയത്തിനായി ഇറങ്ങുക.
മെസ്സിയും അഗ്യൂറോയുമാകും മുന്നേറ്റത്തില്‍ കരുത്താകുക. ഡി മരിയയ്ക്കു പകരം യുവ സ്‌ട്രൈക്കര്‍ ക്രിസ്ത്യന്‍ പാവോണും മധ്യനിരയില്‍ ലൂക്കാസ് ബിഗ്ലിയയ്ക്കു പകരം ജിയോവാനി ലോ സെല്‍സോയും ഇറങ്ങിയേക്കും. നൈജീരിയയ്‌ക്കെതിരായ ആദ്യ കളിയില്‍ ജയിച്ചതിനാല്‍ അര്‍ജന്റീനയ്‌ക്കെതിരെ സമനിലയും ക്രൊയേഷ്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നല്‍കും.
inner 1
ആദ്യ കളിയില്‍ ഐസ്‌ലന്‍ഡിനോട് സമനില നേടിയതാണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ സാധ്യതകള്‍ക്ക് വിലങ്ങുതടിയായത്. സൂപ്പര്‍താരം മെസ്സി പെനാല്‍റ്റി പാഴാക്കിയത് സമനിലയുടെ നിരാശ ഇരട്ടിപ്പിക്കുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാതെ ടീം പുറത്തായാല്‍ മെസ്സിയുടെ കളി ജീവിതത്തിലെ വലിയ ദു:ഖങ്ങളിലൊന്നാകും പെനാല്‍റ്റി നഷ്ടം.

