കാണാതായ വ്യോമസേന വിമാനത്തിലെ 13 പേരുടെ മൃതദേഹം കണ്ടെത്തി

കാണാതായ വ്യോമസേന വിമാനത്തിലെ 13 പേരുടെ മൃതദേഹം കണ്ടെത്തി

അരുണാചല്‍ പ്രദേശിന് സമീപം തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിലെ, മൂന്ന് മലയാളികളുള്‍പ്പെടെ പതിമൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനം തകര്‍ന്നുവീണ അരുണാചല്‍ പ്രദേശിലെ ലിപ്പോക്കിന് സമീപമുള്ള പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിമാനത്തിന്റെ ബ്ലാക് ബോക്‌സും കണ്ടെടുത്തു. ജൂണ്‍ മൂന്നിനാണ് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പോവുകയായിരുന്ന വ്യോമസേനയുടെ എ.എന്‍ 32 വിമാനം കാണാതായത്. എട്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ ലിപോക്കിന് സമീപം പന്ത്രണ്ടായിരം അടി ഉയരമുള്ള പ്രദേശത്ത് കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ധീര പോരാളികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായി വ്യോമസേനഅറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment