കബീര്‍ സിങ് എന്തിന് ഞാന്‍ കാണണം..? അത് ആവശ്യമില്ലെന്ന് വിജയ് ദേവരകൊണ്ട

കബീര്‍ സിങ് എന്തിന് ഞാന്‍ കാണണം..? അത് ആവശ്യമില്ലെന്ന് വിജയ് ദേവരകൊണ്ട

തെന്നിന്ത്യയില്‍ മാത്രമല്ല മലയാൡള്‍ക്കും പ്രിയങ്കരനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങ് അടുത്തിടെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്.

മികച്ച കളക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. വിജയ്ക്ക് പകരം ഹിന്ദിയില്‍ ഷാഹിദ് കപൂറാണ് വേഷമിട്ടത്. എന്നാല്‍ കബീര്‍ സിങ് കാണില്ലെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്-”ഷാഹിദ് ആ ചിത്രം ചെയ്തു.

കഥാപാത്രമായി അദ്ദേഹം മാറി. പക്ഷേ ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ സിനിമ ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?’ വിജയ് ദേവരകൊണ്ട ചോദിച്ചു.

കബീര്‍ സിങ് വന്‍ വിജയം നേടണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. കാരണം ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് വാങ്ക തനിക്ക് പ്രിയപ്പെട്ടവനാണെന്നും വിജയ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡ് ചിത്രത്തിന്റെ പ്രചരണത്തിനിടെയായിരുന്നു താരം ഇങ്ങനെ പറഞ്ഞത്.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment