ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു
ജമ്മു-കശ്മീരില്‍ സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമ്മു-കശ്മീരിലെ രജൗരി ജില്ലയില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.
നിയന്ത്രണരേഖയ്ക്കടുത്ത് കണ്ടെത്തിയ സ്‌ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് മേജര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാവാം സ്‌ഫോടക വസ്തുകള്‍ സ്ഥാപിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ കരസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സൈനിക വാഹന വ്യൂഹത്തന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്.
ഈ സംഭവത്തെത്തുടര്‍ന്ന് തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്കശ്മീരിലെത്തി സേനമേധാവികളുടെ യോഗം വിളിച്ചു കൂട്ടിയതിന് പിന്നാലെയാണ് സ്‌ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
Leave a Reply
You must be logged in to post a comment.