കരസേനാ റിക്രൂട്ട്മെന്‍റ് റാലി : കോട്ടയത്ത്‌

തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് 2019 ഡിസംബര്‍ 02 മുതല്‍ 11 വരെ നടത്തുന്ന കരസേന റിക്രൂട്ട്മെന്‍റ് റാലി കോട്ടയം മഹാത്മഗാന്ധി സര്‍വ്വകലാശാല സ്പോര്‍ട്സ് ഗ്രൗണ്ടിലേക്ക് മാറ്റിയിരിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കന്‍ ജില്ലകളിലുള്ളവര്‍ക്കു വേണ്ടി സോള്‍ജിയര്‍ ജനറല്‍ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ട്രേഡസ്മെന്‍, സോള്‍ജിയര്‍ ടെക്നിക്കല്‍ (നഴ്സിങ് അസിസ്റ്റന്‍റ്) എന്നീ തസ്തികളിലേയ്ക്കാണ് റാലി നടത്തുന്നത്.

കൂടാതെ ആര്‍മി മെഡിക്കല്‍ കോറില്‍, സിപോയ്-ഫാര്‍മ തസ്തികയിലേക്ക് 14 ജില്ലക്കാര്‍ക്കും പങ്കെടുക്കാം. ഈ റാലിയില്‍ പങ്കെടുക്കാനായ് 35,219 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കരസേന നടത്തുന്ന തിരഞ്ഞെടുപ്പു പ്രക്രിയ തികച്ചും സത്യസന്ധവും വസ്തുതാപരവും സുതാര്യവുമാണ്. സംസ്ഥാനത്തിന് പുറത്തുള്ള വ്യത്യസ്ഥ ഉദ്യോഗസ്ഥരാണ് ഓരോ ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടത്തുന്നത്.

റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെയോ, സ്ഥാപനത്തിന്‍റെയോ, സംഘടനയുടെയോ സഹായ വാഗ്ദാനങ്ങളില്‍ പെട്ട് വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസുമായി (പാങ്ങോട്) നേരിട്ടോ, 04712351762 എന്ന നമ്പറിലോ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*