ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിപ്പ്

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിപ്പ്

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിപ്പ്. ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. ഈ ബോട്ടുകളില്‍ ഭീകരര്‍ എത്തിയെന്ന സംശയമാണ് സൈന്യം പങ്കുവയ്ക്കുന്നത്.

എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ എസ്.കെ സെയിനി അറിയിച്ചു.

രണ്ടാഴ്ച മുന്‍പും കച്ച് മേഖലയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment