BREAKING NEWS: കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക; അന്ത്യശാസനം നല്‍കി സൈന്യം
കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക; അന്ത്യശാസനം നല്‍കി സൈന്യം
ജമ്മു കശ്മീരിലെ ഭീകരര്‍ക്ക് മുന്നറിയിപ്പുമായി സൈന്യം. കാശ്മീരില്‍ ഇന്ത്യക്കെതിരെ തോക്കെടുക്കുന്നവരെ നശിപ്പിക്കും. ജമ്മു കാശ്മീരില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തോക്കെടുക്കുന്നവര്‍ക്ക് അന്ത്യശാസനം നല്‍കി സൈന്യം.
ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാകില്ല. ഒന്നുകില്‍ ഭീകരര്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളുക. സൈനിക കമ്മാണ്ടര്‍ കെ ജെ എസ് ദില്ലന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കാശ്മീരില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇല്ലാതാക്കിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന്‍റെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൈനിക വക്താക്കള്‍ അറിയിച്ചു.
പാകിസ്താന്‍ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം കല്‍ഭൂഷന്‍ ജാദവിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ വാദം തുടരുന്നു.
പാകിസ്താന്‍ വിയെന്ന കരാറിന്റെ നഗ്നമായ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ ബോധ്യപ്പെടുത്തി.
Leave a Reply